സംസ്ഥാനത്ത് 3 ദിവസമായി പെട്രോള്‍, ഡീസൽ വിലകളിൽ മാറ്റമില്ല

Featured

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസമായി പെട്രോള്‍, ഡീസൽ വിലകളിൽ ഇന്ന് മാറ്റമില്ല. കൊച്ചിയിൽ പെട്രോള്‍ ലിറ്ററിന് 71.913 രൂപയിലും ഡീസൽ 67.395 രൂപയിലുമാണ് വിൽപ്പന നടക്കുന്നത്. ആഗോള വിപണിയിലെ വിലയ്ക്ക് അനുസൃതമാണ് സംസ്ഥാനത്തെ ഇന്ധനവില നിശ്ചയിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ ഇന്ധനവില നേരിയ തോതിൽ കുറഞ്ഞു വരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്.

 

പെട്രോള്‍ ലിറ്ററിന് 73.191 രൂപയും ഡീസൽ 68.696 രൂപയ്ക്കുമാണ് തിരുവനന്തപുരത്ത് വിൽപ്പന നടക്കുന്നത്. കോഴിക്കോട് പെട്രോളിന് ലിറ്ററിന് 72.228 രൂപയും ഡീസൽ ലിറ്ററിന് 67.711 രൂപയുമാണ് നിരക്ക്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോളിന് 69.931 രൂപയും ഡീസലിന് 63.841 രൂപയിലുമാണ് നിരക്ക്.

വിവിധ നഗരങ്ങളിലെ ഇന്നത്തെ ഇന്ധന വില (1 ലിറ്റർ) :

നഗരം പെട്രോൾ (രൂപ) ഡീസൽ (രൂപ)
തിരുവനന്തപുരം 73.191 68.696
കൊച്ചി 71.913 67.395
കോഴിക്കോട് 72.228 67.711
ഡൽഹി 69.931 63.841
മുംബൈ 75.633 66.927
See also  വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി