കൊച്ചി : നിരോധിച്ച പ്ലാസ്റ്റിക് ഒരു കാരണവശാലും കൈവശം വൈക്കരുതെന്നും ഇവ പിടിച്ചെടുത്ത് നശിപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവ്. ഇത്തരം പ്ലാസ്റ്റിക്ക് പിടിച്ചെടുത്ത് നശിപ്പിക്കാന്‍ സമയപരിധി നിശ്ചയിക്കണമെന്നും പരിസ്ഥിതി വകുപ്പിനെയും ഉൾക്കൊള്ളിച്ചു പരിശോധന നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
അതേസമയം, പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്ന സമയത്ത്, ഇതുമായി ബന്ധപ്പെട്ട് പരിശോധനകള്‍ പാടില്ലെന്ന ഒരു ഉത്തരവ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. ആ ഉത്തരവാണ് ഇന്ന് ഹൈക്കോടതി തിരുത്തിയത്.
