പ്ലസ് വൺ രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ ജൂണ്‍ 1 വൈകീട്ട് 4 മണിക്ക് മുൻപായി അലോട്ട്മെന്റ് ലഭിച്ച സ്കൂളില്‍ സ്ഥിര പ്രവേശനം നേടണം. അല്ലാത്തപക്ഷം തുടർന്നുള്ള ഒരു അലോട്ട്മെന്റിനും അവരെ പരിഗണിക്കുന്നതല്ല.
അലോട്ട്മെന്റ് ലഭിച്ചവര്‍ നിര്‍ബന്ധമായും ഫീസ് അടച്ച് സ്ഥിര പ്രവേശനം നേടണം, താത്കാലിക പ്രവേശനം ഉണ്ടായിരിക്കില്ല.
സ്ഥിര പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ സ്കൂള്‍ / കോമ്പിനേഷന്‍ ട്രാന്‍സ്ഫറിന് അപേക്ഷിക്കാം, ജൂണ്‍ 6 ന് അപേക്ഷ സമര്‍പ്പണം ആരംഭിക്കും.
അപേക്ഷിച്ചിട്ടും ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ സമര്‍പ്പിക്കണം, ഇതിനുള്ള ഒഴിവുകള്‍ ജൂണ്‍ 12ന് പ്രസിദ്ധീകരിക്കും.
പ്രവേശനം നേടുമ്പോള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച മുഴുവന്‍ രേഖകളുടേയും ഒറിജിനൽ ഹാജറാക്കുകയും ഫീ അടക്കുകയും ചെയ്യണം.