ഹര്‍ത്താല്‍; പെമ്പിളെ ഒരുമൈ നേതാവ് ഗോമതി അറസ്റ്റില്‍

Kerala Top News

ഇടുക്കി: പെമ്പിളെ ഒരുമൈ നേതാവ് ഗോമതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് നടക്കുന്ന ഹര്‍ത്താലിനോടനുബന്ധിച്ചാണ് ഗോമതിയെ അറസ്റ്റ് ചെയ്തത്.ഗോമതി പുറത്തുണ്ടായാല്‍ ഹര്‍ത്താലില്‍ പ്രശ്നങ്ങളുണ്ടായേക്കമെന്ന് പറഞ്ഞാണ് ശാന്തന്‍പാറ പൊലീസ് നടപടി.ഇന്നലെ രാത്രി 11 മണിയോടെ തന്നെ പൂപ്പാറയിലുള്ള ഗോമതിയുടെ വീട്ടില്‍ പൊലീസ് എത്തിയിരുന്നെങ്കിലും വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു.

ഇന്ന് രാവിലെ ആറ് മണിയോടെ വനിതാ പൊലീസ് എത്തിയാണ് ഗോമതിയെ കരുതല്‍ തടങ്കലിലെടുത്തത്.

READ  തളിക്കുളത്ത് യുവാവ് പിതാവിനെയും മാതൃസഹോദരിയെയും തലക്കടിച്ച് കൊലപ്പെടുത്തി