അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പൂയംകുട്ടി വനമേഖലയിൽ വന്യ ജീവികളെ ശല്യം ചെയ്തു…!!! 9 പേര് പിടിയില്‍…!!!
എറണാകുളം പള്ളിപ്പുറം കുഴുപ്പള്ളി സ്വദേശികളായ സതീഷ് ടി ഹരി, മഹേഷ് ബാബു, പ്രജിത്, പ്രശാന്ത്, ജീവന്, സഞ്ജു, ജോയല്‍, ശരത് എന്നിവരെയും കോതമംഗലം മാമലക്കണ്ടം ചാമപ്പാറ നിവാസിയായ ജോസഫ് കുര്യനെയുമാണ് പൂയംകുട്ടി ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ് എസ് ബന്‍സിലാല്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ജെസ്റ്റിന് തോമസ്, റെനി മാത്യു, വിശാല്‍ റോയ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം പിടികൂടി കേസ് എടുത്തത്.കോതമംഗലം: അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പൂയംകുട്ടി വനമേഖലയിലെ കുഞ്ചിയാര്‍ ഭാഗത്തു നിന്നുമാണ് 9 അംഗ സംഘത്തിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വനമേഖലയില്‍ സംഘം അതിക്രമിച്ച് കയറിയതിനും മദ്യലഹരിയില്‍ വന്യജീവികള്‍ക്ക് ശല്യമുണ്ടാക്കിയതിനുമാണ് നടപടി.