ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവി രാജിവെച്ച് ബിജെപി സംസ്ഥാന പ്രസിഡന്റാകൂ: ടി എന്‍ പ്രതാപന്‍

Kerala Top News

തൃശൂർ: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് തൃശൂര്‍ എംപി ടിഎന്‍ പ്രതാപന്‍ രംഗത്തെത്തി. ദേശീയ പൗരത്വ നിയമഭേദഗതിയെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയ ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ചാണ് പ്രതാപന്റെ പ്രതികരണം.കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജിവെച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നതാകും ഉചിതം. നിലവില്‍ സംസ്ഥാന ബിജെപി പ്രസിഡന്റ് പദവി ഒഴിഞ്ഞുകിടക്കുകയാണ്.
ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവിയുടെ വിശുദ്ധി നഷ്ടപ്പെടുത്തുകയാണ്. ഭരണഘടനാപദവിയില്‍ ഇരിക്കുന്ന ആള്‍ വിശ്വാസവും മര്യാദയും ലംഘിക്കരുത്. നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നല്‍കിയെന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞു.

See also  കേരളോത്സവം: എവറോളിംഗ് ട്രോഫി തൃശൂരങ്ങ് എടുത്തു