രാജ്യത്തെ നിയമവാഴ്ച തകര്‍ന്നപ്പോഴും മോദി നിശബ്ദനെന്ന് രാഹുല്‍ഗാന്ധി

National Top News

ഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ നിയമവാഴ്ച്ച തകര്‍ന്നെന്നും എന്നാല്‍ പ്രധാനമന്ത്രി നിശബ്ദനാണെന്നും ഇതുവരെയും ഒരു വാക്ക് പോലും ഇതിനെതിരെ പ്രതികരിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘നിയമവാഴ്ച തകര്‍ന്നതിനാല്‍ കുറ്റവാളികള്‍ സ്വതന്ത്രമായി കറങ്ങുന്നു! പക്ഷേ, മോദിജി ‘നിശബ്ദനാണ് . പശ്ചാത്താപമില്ല, പ്രതികരണവുമില്ല. എന്നാല്‍ ഒരാള്‍ പോലും പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്നില്ല? എന്തുകൊണ്ട്?’ എന്നായിരുന്നു രാഹുല്‍ ഗാന്ധി ട്വീറ്റില്‍ കുറിച്ചത്.
ലോകം രാജ്യത്തെ പരിഹസിക്കുകയാണെന്നും ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ ലൈംഗികാതിക്രമങ്ങളുടെ തലസ്ഥാനമായാണ് അറിയപ്പെടുന്നതെന്ന് രാഹുല്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

See also  ജാര്‍ഖണ്ഡില്‍ അധികാരമുറപ്പിച്ച് മഹാസഖ്യം; ബിജെപിക്ക് തിരിച്ചടി; ഹേമന്ത് സോറന്‍ മുഖ്യമന്ത്രി പദത്തിലേക്ക്