സെക്ഷനുകളിൽ അറ്റകുറ്റപണി; ട്രെയിനുകൾ റദ്ദാക്കി

Featured Kerala Thrissur
എറണാകുളം – അങ്കമാലി, തൃശൂർ -വടക്കാഞ്ചേരി സെക്ഷനുകളിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകും

എറണാകുളം – അങ്കമാലി, തൃശൂർ -വടക്കാഞ്ചേരി സെക്ഷനുകളിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകും. ഈ റൂട്ടിൽ സർവീസ് നടത്തുന്ന രണ്ട് ട്രെയ്നുകൾ അടുത്ത മൂന്ന് ദിവസത്തേക്ക് റദ്ദ് ചെയ്തിട്ടുണ്ട്. ചില സർവീസുകളിൽ സമയ നിയന്ത്രണവും ഏർപ്പെടുത്തും. മേയ് 14, 15, 16 തിയതികളിലാകും നിയന്ത്രണം.

പൂർണമായും റദ്ദ് ചെയ്ത ട്രെയ്നുകൾ

Train No.56370 Ernakulam – Guruvayur passenger : മേയ് 14, 15, 16 തിയതികളിൽ എറണാകുളം – ഗുരുവായൂർ പാസഞ്ചർ സർവീസ് നടത്തില്ല.

Train No.56375 Guruvayur – Ernakulam passenger : മേയ് 14, 15, 16 തിയതികളിൽ ഗുരുവായൂർ – എറണാകുളം പാസഞ്ചർ സർവീസ് നടത്തില്ല.

Train No.16127 Chennai Egmore – Guruvayur express : മേയ് 14, 15, 16 തിയതികളിൽ ചെന്നൈ എഗ്മോർ – ഗുവായൂർ എക്സ്പ്രസ് എറണാകുളം ജംങ്ഷനിൽ ( എറണാകുളം സൗത്ത്) രണ്ട് മണിക്കൂർ പിടിച്ചിടും.

സമയ നിയന്ത്രണമുള്ള ട്രെയ്നുകൾ

Train No.22149 Ernakulam – Pune express : മേയ് 14ന് എറണാകുളം – പൂനെ എക്സ്പ്രസ് ആലുവ / അങ്കമാലി റൂട്ടിൽ 25 മിനിറ്റ് പിടിച്ചിടും.

Train No.22655 Thiruvananthapuram Central – Hazrat Nizamuddin superfast express : മേയ് 15ന് തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദിൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ആലുവ / അങ്കമാലി റൂട്ടിൽ 25 മിനിറ്റ് പിടിച്ചിടും.

READ  പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കണമെന്ന് ആവശ്യപ്പെട്ട് 11 മുഖ്യമന്ത്രിമാര്‍ക്ക് പിണറായിയുടെ കത്ത്