നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു

Breaking News

തൃശൂർ: വടക്ക് കിഴക്കൻ കാലവർഷം ശക്തമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. തൃശൂർ, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചതും കണക്കിലെടുത്താണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി ആയിരിക്കും. കുട്ടികൾക്കുള്ള പോഷകാഹാര വിതരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായി അംഗനവാടികൾ തുറന്നുപ്രവർത്തിക്കും. അതേസമയം മുൻ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് അവധി ബാധകമല്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു. അവധി മൂലം നഷ്ടപ്പെടുന്ന അധ്യയന ദിനങ്ങൾ പിന്നീട് പുനഃക്രമീകരിക്കും.

See also  വോട്ടിങ് യന്ത്രം അട്ടിമറി ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ