ആര്‍എസ്പി ജനറല്‍ സെക്രട്ടറി ക്ഷിതി ഗോസ്വാമി അന്തരിച്ചു

National Top News

കൊല്‍ക്കത്ത: ആര്‍എസ്പി ജനറല്‍ സെക്രട്ടറി ക്ഷിതി ഗോസ്വാമി അന്തരിച്ചു. കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
ആര്‍എസ്പിയുടെ പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന ക്ഷിതി ഗോസ്വാമി 2018 ഡിസംബറിലാണ് ആര്‍എസ്പിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയാകുന്നത്.
ആര്‍എസ്പിയുടെ വിദ്യാര്‍ഥി പ്രസ്ഥാനത്തിലുടെയായിരുന്നു ക്ഷിതി ഗോസ്വാമി പൊതുപ്രവര്‍ത്തനം ആരംഭിച്ചത്.

READ  ഏവരുടെയും അഭിലാഷം നിറവേറ്റട്ടെ; ആശംസകൾ നേർന്ന് പ്രധാനമന്ത്രി