ശക്തൻ തമ്പുരാൻ കൊട്ടാരം

ശക്തൻ തമ്പുരാൻ കൊട്ടാരം

ത്രിശിവപ്പേരൂരിന്റെ ചരിത്രം തിരയുമ്പോൾ അതിൽ രാജഭരണ കാലഘട്ടത്തിന്റെ കഥകൾ ധാരാളമാണ്. അവയിൽ ഏറ്റവും പ്രധാന്യമർഹിക്കുന്ന, സുവർണ്ണ ലിപികളിൽ എഴുതപ്പെട്ട് തലയെടുപ്പോടെ നിലകൊള്ളുന്ന ഒന്നാണ് ” “ശക്തൻ തമ്പുരൻ കൊട്ടാരം”.

തൃശൂർ നഗരത്തിലാണ് ശക്തിൻ തമ്പുരാൻ കൊട്ടാരം സ്ഥിതി ചെയ്യുന്നത്.
1795 ൽ കേരളത്തിന്റെയും, ഡച്ച് നിർമ്മിതിയുടെയും സങ്കര ശൈലിയിൽ കൊട്ടാരം പുനർനിർനിർമ്മാണം നടത്തുകയുണ്ടായി. പുരാവസ്തു വകുപ്പിന്റെ സംരക്ഷത്തിലുള്ള കൊട്ടാരം
2005 ൽ മ്യൂസിയമാക്കി മാറ്റി.

കേരളാ ശൈലിയിലുള്ള നലുക്കെട്ട്, ഉയർന്ന മേൽക്കൂരകൾ, അധിക കട്ടിയുള്ള മതിലുകൾ, വിശാലമായ മുറികൾ, നന്നായി സുഗമമാക്കിയ ഇറ്റാലിയൻ മാർബിൾ കൊണ്ട് നിർമ്മിച്ച നിലകൾ എന്നിവയാണ് ഈ കൊട്ടാരത്തിന്റെ ഘടനാപരമായ പ്രത്യേകതകൾ.

കൊട്ടാരത്തിന്റെ ഉൾ നിർമ്മിതികൾ അതുല്യമായ നിർമ്മാണ വൈഭവം പുലർത്തുന്നതാണ്. അതുകൊണ്ടുതന്നെ മാറിമാറി വരുന്ന ഏതു തരം കാലാവസ്ഥയെയും സുഖകരമാക്കുന്നു.

ഒരു കാലത്ത് കൊച്ചിയിലെ ഭരണ രാജവംശമായ പെരുമാമ്പപ്പു സ്വരൂപത്തിൽ ഉൾപ്പെട്ടിരുന്നതാണ് ശക്തൻ തമ്പുരൻ കൊട്ടാരം. എഡി 1790 നും 1805 നും ഇടയിൽ കൊച്ചി ഭരിച്ച രാമവർമ്മ ശക്തൻ തമ്പുരാൻ രാജാവിന്റെ അധികാരകേന്ദ്രമായിരുന്നു ഇത്.

അദ്ദേഹത്തിന്റെ ഭരണം കൊച്ചി രാജവംശത്തിന്റെ സുവർണ്ണ കാലഘട്ടമായി കണക്കാക്കപ്പെട്ടിരുന്നു. തൃശൂരിലെ വടക്കും നാഥൻ ക്ഷേത്രത്തിനടുത്തായാണ് കൊട്ടാരം നിലകൊള്ളുന്നത്.
മെയ് മാസത്തിൽ നടക്കുന്ന വാർഷികോത്സവമായ ത്രിശൂർ പൂരം,
പാറമ്മേകാവ് ഭാഗവതി ക്ഷേത്രം, തിരുവമ്പാടി
ശ്രീകൃഷ്ണ ക്ഷേത്രം, എന്നിവ പ്രതിനിധീകരിച്ച് ആനകൾ, താളവാദ്യങ്ങൾ, ചെണ്ടമേളം, ഡ്രംസ്, വെടിക്കെട്ട്‌ എന്നിവയും പൂരത്തിന്റെ പ്രത്യേകതകളാണ്.

കൊട്ടാരം ഒരുകാലത്ത് വടക്കെചിറ കോവിലകം എന്നറിയപ്പെട്ടിരുന്നു. രാജാവാണ് ഇത് ഇന്നത്തെ രൂപത്തിലേക്ക് പുതുക്കിയത്. ടിപ്പു സുൽത്താന്റെ സൈന്യവുമായി നടത്തിയ സന്ദർശനം പോലുള്ള ചില സുപ്രധാന സംഭവങ്ങളുടെ ചരിത്രപരമായ അവശിഷ്ടങ്ങൾ കൊട്ടാരത്തിൽ ഇന്നും സൂക്ഷിക്കുന്നു. രാജകുടുംബത്തിലെ അവസാന അംഗം ഇവിടെ താമസിച്ചത് ചൊവ്വരയിൽ തീപ്പേട്ട വേലിയതമ്പുരാന്റെ ചെറുമകനായ രാമവർമ്മ ഭരതൻ തമ്പുരനായിരുന്നു.

Featured Kerala Travel