ചാലക്കുടിയില്‍ സ്‌കൂളില്‍വെച്ച് അഞ്ചാം ക്ലാസുകാരന് പാമ്പുകടിയേറ്റു

Kerala Thrissur Top News

തൃശൂര്‍: ചാലക്കുടിയില്‍ വിദ്യാര്‍ഥിക്ക് സ്‌കൂളില്‍വെച്ച് പാമ്പുകടിയേറ്റു. കാര്‍മല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ജെറാള്‍ഡിനാണ് പാമ്പുകടിയേറ്റത്. ജെറാള്‍ഡിന്റെ ഇടത് കാലിനാണ് പാമ്പ് കടിച്ചത്.
വൈകിട്ട് മൂന്നരയോടെയാണ് സംഭവം. തുടര്‍ന്ന് ജെറാള്‍ഡിനെ അങ്കമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വയനാട്ടില്‍ ക്ലാസ് മുറിയില്‍വെച്ച് പാമ്പുകടിയേറ്റതിനെത്തുടര്‍ന്ന് ഷഹല ഷെറിന്‍ എന്ന വിദ്യാര്‍ഥിനി മരിച്ച സംഭവം ഏറെ വിവാദമായിരുന്നു.

See also  റോഡ് സുരക്ഷ ബോധവൽക്കരണ പ്രചാരണ പരിപാടി.