മഹാരാഷ്ട്ര: അടിയന്തിരമായി വിശ്വാസ വോട്ടെടുപ്പില്ല; കേസ് നാളെ വീണ്ടും പരിഗണിക്കും

Top News

ന്യൂഡൽഹി: ദേവേന്ദ്രഫഡ്നാവിസിനെ സർക്കാർരൂപവത്കരിക്കാൻ അനുവദിച്ച മഹാരാഷ്ട്ര ഗവർണറുടെ നടപടി ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ സുപ്രീം കോടതിയിൽ വാദം പൂർത്തിയായി. കേസിൽ വിധി പറയുന്നതിന് പകരം നാളെ എല്ലാ രേഖകളും ഹാജരാക്കണമെന്ന് കോടതി ഹർജിക്കാരോട് ആവശ്യപ്പെട്ടു. വിശ്വാസം തെളിയിക്കാൻ മൂന്ന് ദിവസം സമയം വേണമെന്ന് ബിജെപിക്ക് വേണ്ടി ഹാജരായ മുകൾ റോഹ്ത്തഗി ആവശ്യപ്പെട്ടു. തുടർന്നാണ് രേഖകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്. ശിവസേനയ്ക്കുവേണ്ടികപിൽ സിബലാണ് ആദ്യം വാദം ആരംഭിച്ചത്. ഞായറാഴ്ച കോടതി ചേരേണ്ടി വന്നതിൽ ക്ഷമ ചോദിച്ചുകൊണ്ടായിരുന്നു വാദം തുടങ്ങിയത്. ഗവർണർ മറ്റു ചിലരുടെ നിർദേശ പ്രകാരമാണ് പ്രവർത്തിക്കുന്നത്. ഇല്ലെങ്കിൽ ഇങ്ങനെ സംഭവിക്കില്ലെന്നും സിബൽ ചൂണ്ടിക്കാട്ടി. ഇന്നു തന്നെ വിശ്വാസ പ്രമേയം വോട്ടിനിടണമെന്നാണ്കപിൽ സിബൽ പ്രധാനമായും ആവശ്യപ്പെട്ടത്. ബിജെപിക്ക് വേണ്ടി മുകുൾ റോഹ്ത്തഗിയാണ് ഹാജരായത്. ഭൂരിപക്ഷം തെളിയിക്കാൻ സമയം വേണം. ഞായറാഴ്ച ഹർജി കേൾക്കേണ്ടെന്നും വാദത്തിനിടെ റോഹ്ത്തഗി ആവശ്യപ്പെട്ടു. എൻ.സി.പിക്ക് വേണ്ടി മനു അഭിഷേക്സിങ്വിയാണ് ഹാജരായത്.

See also  മംഗളൂരുവില്‍ പോലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു; ലഖ്‌നൗവില്‍ ഒരു മരണം