ടീം മോദി II -യിൽ 58 മന്ത്രിമാർ

Breaking News Featured National Politics

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്‍റെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇനി രണ്ടാമൂഴം. രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രീയത്തിലെന്ന പോലെ ഭരണത്തിലും ഇനി സാരഥ്യം വഹിക്കാൻ അമിത് ഷായും കേന്ദ്രമന്ത്രിസഭയിലുണ്ട്. 58 മന്ത്രിമാരാണ് കേന്ദ്രമന്ത്രിസഭയിൽ ഇത്തവണയുള്ളത്. അരുൺ ജയ്‍റ്റ്‍ലി, സുഷമാ സ്വരാജ്, മനേക ഗാന്ധി എന്നിവരുൾപ്പടെയുള്ള പലരെയും ഒഴിവാക്കിയാണ് പുതിയ കേന്ദ്രമന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. ഇതിൽ 25 പേർക്കാണ് ഇത്തവണ കാബിനറ്റ് റാങ്കുള്ളത്. 24 സഹമന്ത്രിമാരും, സ്വതന്ത്രചുമതലയുള്ള 9 പേരും കേന്ദ്രമന്ത്രിസഭയിലുണ്ട്. ഈശ്വരനാമത്തിലാണ് എല്ലാവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

2014-ലെന്ന പോലെ, വീണ്ടുമൊരിക്കൽ രാഷ്ട്രപതിഭവന്‍റെ മുറ്റത്ത്, ‘നരേന്ദ്രദാമോദർ ദാസ് മോദി എന്ന ഞാൻ’ എന്ന സത്യപ്രതിജ്ഞാ വാചകം രാഷ്ട്രപതിയിൽ നിന്ന് മോദി ഏറ്റുചൊല്ലുമ്പോൾ, എന്താകും രണ്ടാമൂഴത്തിൽ കാത്തിരിക്കേണ്ടതെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വൻ ആരവങ്ങളാണ് മോദി രാഷ്ട്രപതി ഭവനിൽ എത്തിയപ്പോഴും സത്യപ്രതിജ്ഞ ചെയ്യുമ്പോഴും കാണികളിൽ നിന്ന് ഉയർന്നത്. മോദിക്ക് പിന്നാലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് രാജ്‍നാഥ് സിംഗാണ്. മൂന്നാമതായി അമിത് ഷാ എത്തിയപ്പോഴും വൻ ആരവങ്ങളും ആർപ്പുവിളികളുമുയർന്നു പിന്നീട് നിതിൻ ഗഡ്കരിയും, നിർമലാ സീതാരാമനും, രാംവിലാസ് പസ്വാനും, നരേന്ദ്രസിംഗ് തോമറും രവിശങ്കർ പ്രസാദും ഹർസിമ്രത് കൗർ ബാദലും തവർ ചന്ദ് ഗെഹ്‍ലോട്ടും സത്യപ്രതിജ്ഞ ചെയ്തു.

മോദി  II ഇങ്ങനെ..

നരേന്ദ്രമോദി (പ്രധാനമന്ത്രി)
രാജ്‍നാഥ് സിംഗ്
അമിത് ഷാ
നിതിൻ ഗഡ്കരി
പി വി സദാനന്ദഗൗഡ
നിർമ്മല സീതാരാമൻ
രാം വിലാസ് പസ്വാൻ
നരേന്ദ്ര സിംഗ് തോമർ
രവിശങ്കർ പ്രസാദ്
ഹര്‍സിമ്രത് കൗര്‍ ബാദല്‍
തവർ ചന്ദ് ഗെലോട്ട്
എസ് ജയശങ്കർ
രമേശ് പൊഖ്‍റിയാൽ നിശാങ്ക് (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
അർജുൻ മുണ്ട
സ്മൃതി ഇറാനി
ഹര്‍ഷവര്‍ദ്ധൻ
പ്രകാശ് ജാവദേക്കര്‍
പീയുഷ് ഗോയല്‍
ധര്‍മേന്ദ്ര പ്രധാന്‍
പ്രഹ്ളാദ് ജോഷി
മഹേന്ദ്ര നാഥ് പാണ്ഡെ
എ ജി സാവന്ത്
ഗിരിരാജ് സിംഗ്
ഗജേന്ദ്ര സിംഗ് ഷെഖാവത്
സന്തോഷ് കുമാർ ഗാംഗ്‍വർ
റാവു ഇന്ദർജീത് സിംഗ്
ശ്രീപദ് നായിക്
ജിതേന്ദ്ര സിംഗ്
മുക്താർ അബ്ബാസ് നഖ്‍വി
പ്രഹ്ളാദ് ജോഷി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
മഹേന്ദ്രനാഥ് പാണ്ഡെ
എ ജി സാവന്ത്
കിരൺ റിജ്ജു
പ്രഹ്ളാദ് സിംഗ് പട്ടേൽ
രാജ് കുമാർ സിംഗ്
ഹർദീപ് സിംഗ് പുരി
മൻസുഖ് എൽ മാണ്ഡവ്യ
ഫഗ്ഗൻസിംഗ് കുലസ്‍തെ
അശ്വിനി കുമാർ ചൗബെ
അർജുൻ റാം മേഘ്‍വാൾ
വി കെ സിംഗ്
കൃഷൻ പാൽ ഗുർജർ
ദാൻവെ റാവു സാഹെബ് ദാദാറാവു
ജി കിഷൻ റെഡ്ഡി
പുരുഷോത്തം രുപാല
രാംദാസ് അഠാവ്‍ലെ
നിരഞ്ജൻ ജ്യോതി
ബബുൽ സുപ്രിയോ
സഞ്ജീവ് കുമാർ ബല്യാൻ
ധോത്രെ സഞ്ജയ് ശാംറാവു
അനുരാഗ് സിംഗ് ഠാക്കൂർ
അംഗാദി സുരേഷ് ചന്നബാസപ്പ (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)ർ
നിത്യാനന്ദ് റായി
രത്തൻ ലാൽ കട്ടാരിയ (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
വി മുരളീധരൻ
രേണുക സിംഗ്
സോം പർകാശ് (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
രാമേശ്വർ തേലി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
പ്രതാപ് ചന്ദ്ര സാരംഗി
കൈലാശ് ചൗധുരി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
ദേബശ്രീ ചൗധുരി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)