തൃശൂരില്‍ രണ്ട് വാഹനാപകടങ്ങളിലായി നാല് മരണം

Kerala Thrissur Top News

തൃശൂർ: വാണിയംപാറയിലും പെരിഞ്ഞനത്തുമായി ഉണ്ടായ രണ്ട് വാഹനാപകടങ്ങളിൽ നാല് മരണം. വാണിയംപാറയിൽ കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് രണ്ടുപേർ മരിച്ചു. തൃപ്പൂണിത്തുറ ഏലൂർ സ്വദേശികളായ ഷീല, ഭർത്താവ് ഡെന്നി ജോർജ് എന്നിവരാണ് മരിച്ചത്. പുലർച്ചെ 2.30നായിരുന്നു അപകടമുണ്ടായത്. ദേശീയ പാതയോട് ചേർന്ന കുളത്തിലേക്കാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് വീണത്. വാഹനം ഓടിച്ച ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കോയമ്പത്തൂരിൽ നിന്ന് ദക്ഷിണ മേഖലാ റോട്ടറി ക്ലബ്ബിന്റെ മീറ്റിങ് കഴിഞ്ഞ് വരുന്നതിനിടെയാണ് അപകടമുണ്ടായത്. പെരിഞ്ഞനത്ത് സ്കൂട്ടറിൽ അജ്ഞാത വാഹനം ഇടിച്ചുണ്ടായ അപകടത്തിലാണ് രണ്ടുപേർ മരിച്ചത്. പുലർച്ചെ 2.40നാണ് അപകടമുണ്ടായത്. ദേശീയ പാതയിലാണ് അപകടം. ആലുവ സ്വദേശിയായ ശ്രീമോൻ (15), ദിൽജിത്ത് (20) എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രധാനമായും ദേശീയപാതയിലെ നിർമാണത്തിലെ അപാകതയാണ് വാണിയം പാറയിലെ അപകടത്തിന് പ്രധാന കാരണമെന്നാണ് ആരോപണം. ദേശീയപാതയിൽ രാത്രികാലങ്ങളിൽ ഇതിനുമുമ്പും അപകടമുണ്ടായിട്ടുണ്ട്.

See also  സപ്ലൈയ്‌കോ ഗോഡൗണില്‍നിന്ന് ഭക്ഷ്യധാന്യങ്ങള്‍ മാറ്റാനുള്ള ശ്രമം സംശയത്തിനിടയാക്കി