ബീച്ച് ഗെയിംസിന് ചാവക്കാട്ട് തുടക്കമായി

Thrissur Top News

ചാവക്കാട്: തൃശൂർ ജില്ലാതല ബീച്ച് ഗെയിംസിന് ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ തുടക്കമായി. കടൽത്തീരത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് ഫുട്‌ബോൾ, വോളിബോൾ,കബഡി,വടംവലി മത്സരങ്ങൾ നടക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് കായികതാരങ്ങൾ മത്സരത്തിൽ പങ്കെടുക്കാനെത്തി. മത്സരങ്ങൾ ഞായറാഴ്ചയും തുടരും.
കായിക,യുവജനവകുപ്പ്, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ,ജില്ലാ സ്‌പോർട്‌സ് കൗൺസിൽ.ചാവക്കാട് നഗരസഭ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്.
കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ. ഗെയിംസ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ അധ്യക്ഷനായി. കളക്ടർ എസ്. ഷാനവാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കെ.ആർ.സാംബശിവൻ, മഞ്ജുഷ സുരേഷ്,കെ.കെ.കാർത്ത്യായനി,കെ.എച്ച്.സലാം,എ.എ.മഹേന്ദ്രൻ,എം.ബി.രാജലക്ഷ്മി,ഡേവിസ് മൂക്കൻ എന്നിവർ പ്രസംഗിച്ചു.

READ  ചാലക്കുടി സൗത്ത് ജംഗ്ഷനില്‍ എടിഎം കവര്‍ച്ചാശ്രമം; ആക്സിസ് ബാങ്കിന്‍റെ എടിഎം കുത്തിതുറന്നു