thrisuur city police

റോഡ് സുരക്ഷ ബോധവൽക്കരണ പ്രചാരണ പരിപാടി.

Featured Thrissur Top News

തൃശൂർ സിറ്റി പോലീസിന്റെ ആഭിമുഖ്യത്തിൽ ഇലക്ട്രോണിക്സ് ഉൽപന്ന നിർമാതാക്കളായ TCL ന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന റോഡ് സുരക്ഷ ബോധവൽക്കരണ പ്രചരണ പരിപാടി 2020 മാർച്ച് 9 തിങ്കളാഴ്ച രാവിലെ 10 മണിക്ക് തൃശൂർ രാഗം തിയറ്ററിനു മുൻവശം വെച്ച് നടക്കും.

റോഡ് ഷോ, റോഡ് സുരക്ഷാ അവബോധനപ്രവർത്തനങ്ങൾ, തെരുവ്നാടകങ്ങൾ, ഫ്‌ളാഷ് മോബ്, ബോധവൽക്കരണ സന്ദേശങ്ങൾ, ലഘുലേഖ വിതരണം, സൗജന്യ ഹെൽമെറ്റ് വിതരണം, ടി ഷർട്ട് വിതരണം എന്നിവ ഇതിന്റെ ഭാഗമായി നടക്കും.

തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. ആദിത്യ ആർ IPS അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രസിദ്ധ സിനിമാ താരം ശ്രീ. ഉണ്ണി മുകുന്ദൻ മുഖ്യാതിഥിയാകും. തൃശൂർ കോർപ്പറേഷൻ മേയർ ശ്രീമതി. അജിത ജയരാജൻ റോഡ് സുരക്ഷാ ബോധവൽക്കരണ സന്ദേശം നൽകും.

READ  ജില്ലാസമ്മേളനം 21-ന്