ഇന്ന് , തൃശൂര്‍പൂരം സാമ്പിള്‍ വെടിക്കെട്ട്

Featured
ആകാശം നിറയെ കരിമരുന്നിന്റെ വര്‍ണ വിസ്മയം തീര്‍ത്ത് ഇന്ന് തൃശൂര്‍പൂരം സാമ്പിള്‍ വെടിക്കെട്ട്; തിരുവമ്പാടി വിഭാഗങ്ങള്‍ കാത്തുവച്ച പുത്തന്‍ ഇന്ദ്രജാലങ്ങളാണ് സാമ്പിള്‍ വെടിക്കെട്ടില്‍ മാനത്ത് ദൃശ്യമാകുക!
തൃശൂര്‍: ആകാശം നിറയെ കരിമരുന്നിന്റെ വര്‍ണ വിസ്മയം തീര്‍ത്ത് നാളെ തൃശൂര്‍പൂരം സാമ്പിള്‍ വെടിക്കെട്ട്. ശക്തന്റെ വാനില്‍ പൂരാവേശത്തിന് തിരികൊളുത്തി വെളിച്ചം വര്‍ണക്കടലിരമ്പം തീര്‍ക്കും. പൂരപ്രേമികളുടെ കാത്തിരിപ്പിന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ കാത്തുവച്ച പുത്തന്‍ ഇന്ദ്രജാലങ്ങളാണ് സാമ്പിള്‍ വെടിക്കെട്ടില്‍ മാനത്ത് ദൃശ്യമാകുക. തേക്കിന്‍കാടിന്റെ നീലാകാശത്തു തീക്കൂടുകളുടെ അദ്ഭുതകാഴ്ച്ചകളിലേക്കു പൂരപ്രേമികള്‍ക്കു കണ്‍തുറക്കാം. പാറമേക്കാവിന്റെ ചമയപ്രദര്‍ശനത്തിനും നാളെ തുടക്കമാകും.

സന്ധ്യയ്ക്ക് ഏഴിന് തേക്കിന്‍കാടിന്റെ ആകാശച്ചെരുവില്‍ തീമഴ വിതറുന്ന വെടിക്കെട്ടിനു തിരുവമ്പാടി വിഭാഗമാണ് ആദ്യം തീ കൊളുത്തുക. കഴിഞ്ഞദിവസം നഗരത്തില്‍ പരക്കെ മഴപെയ്തുവെങ്കിലും കാലാവസ്ഥാ പ്രവചനപ്രകാരം സാമ്പിളിനു ഭീഷണിയാകില്ല. വര്‍ണവിതാനം കൂട്ടി കാഠിന്യം കുറച്ചാണ് വെടിക്കെട്ട് ഒരുക്കുന്നത്. വൈവിധ്യവും പൊലിമയും ചോരുകയുമില്ല. കൃത്യമായ ശബ്ദവിന്യാസത്തിലൂടെയാണ് പൂരം വെടിക്കെട്ട് മറ്റു വെടിക്കെട്ടുകളേക്കാള്‍ കസറുന്നത്. അതിനു മേളത്തിന്റെ ചടുലതാളവും കൈവരുന്നു. സാമ്പിള്‍ വെടിക്കെട്ട് കൊഴുപ്പിക്കാന്‍ ഇരുവിഭാഗവും അവസാനമിനുക്കുപണികളിലാണ്. പുതുമകളെന്തെന്നറിയാനുള്ള കാത്തിരിപ്പിലാണ് വെടിക്കെട്ടു പ്രേമികള്‍.

Source

See also  കോണ്‍ഗ്രസിനു ചരിത്രം സ്വന്തം; പ്രതാപത്തോടെ ടി.എന്‍.