വർണ്ണ കാഴ്ചയൊരുക്കി കുടമാറ്റം; മത്സരിച്ച് തിരുവമ്പാടിയും പാറമേക്കാവും

Uncategorized

പൂരപ്രേമികൾക്ക് ആവേശമായി തൃശൂർ പൂരം. പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളവും കുടമാറ്റവും പൂരപ്രേമികളുടെ കാതും കണ്ണും കുളിർപ്പിച്ചു. പെരുവനം കുട്ടൻ മാരാർ നേതൃത്വം നൽകിയ ഇലഞ്ഞിത്തറ മേളം പൂരാവേശത്തെ കൊടുമുടിയിലെത്തിച്ചു. തുടർന്ന് നടന്ന കുടമാറ്റം വർണവിസ്മയ കാഴ്ചയൊരുക്കി. ആയിരങ്ങളാണ് തൃശൂർ പൂരനഗരിയിലേക്ക് ഒഴുകിയെത്തിയത്.

കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെയാണ് പൂരം ആഘോഷങ്ങളിലേക്ക് കടന്നത്. കണിമംഗലം ശാസ്താവാണ് വടക്കുംനാഥനെ ദർശിക്കാൻ ആദ്യം എത്തിയത്. തെക്കേ ഗോപുരം വഴിയാണ് ശാസ്താവ് വടക്കുംനാഥ ക്ഷേത്രസന്നിധിയിലേക്ക് കടന്നത്. ശ്രീമൂലസ്ഥാനത്ത് ഏഴാനകളുടെ അകമ്പടിയോടെയായിരുന്നു കണിമംഗലം ശാസ്താവിന്റെ എഴുന്നളളത്ത്. ശാസ്താവ് എത്തിയതോടെ പൂരദിനത്തിലെ ആദ്യമേളം കൊട്ടിക്കയറി. വടക്കുംനാഥനെ കണ്ടു വണങ്ങിയശേഷം കണിമംഗലം ശാസ്താവ് തിരികെ പോയി.

See also  ജില്ലാ സി.ബി.എസ്.ഇ. കലോത്സവം 22 മുതൽ ഇരിങ്ങാലക്കുടയിൽ