മാധ്യമ പ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചുകടന്ന കേസ്: പ്രസ്‌ക്ലബ് സെക്രട്ടറി അറസ്റ്റില്‍

Crime Kerala Top News

തിരുവനന്തപുരം: മാധ്യമ പ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന കേസിൽ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെയും പേട്ട എസ്ഐയുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രസ്ക്ലബ് സെക്രട്ടറിയെ അറസ്റ്റ് ചെയ്തത്.രാധാകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവർത്തകർ പ്രസ്ക്ലബിൽ പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് ചെയ്യാനെത്തിയത്. പ്രസ്ക്ലബ്ബിലെ ഓഫീസിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തു. പേട്ട പോലീസ് സ്റ്റേഷനിലേക്കാണ് രാധാകൃഷ്ണനെ കൊണ്ടുപോയിരിക്കുന്നത്. മാധ്യമ പ്രവർത്തകയെ വീട്ടിൽ അതിക്രമിച്ച് കടന്ന് സദാചാര പോലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. അറസ്റ്റ് ചെയ്തുകൊണ്ടുപോകവെ പ്രസ്ക്ലബ്ബിൽ പ്രതിഷേധം നടത്തിക്കൊണ്ടിരുന്ന വനിതാ മാധ്യമ പ്രവർത്തകർ രാധാകൃഷ്ണനെ കൂവി വിളിച്ച് വരവേറ്റു. വനിതാ മാധ്യമപ്രവർത്തകയ്ക്ക് നേരെയുണ്ടായ അതിക്രമത്തിൽ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. രാവിലെ മുതൽ തന്നെ രാധാകൃഷ്ണനെതിരെ നെറ്റ്വർക്ക് ഓഫ് വുമൺ ഇൻ മീഡിയ പ്രവർത്തകർ പ്രസ്ക്ലബ്ബ് സെക്രട്ടറിയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. അറസ്റ്റ് ചെയ്തതിന് ശേഷമാണ് ഇവർ പ്രതിഷേധം അവസാനിപ്പിച്ചത്.

See also  ഇനി മഹാസഖ്യം; മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറേ മുഖ്യമന്ത്രിയാകുമെന്ന് സൂചന