lok-sabha-election-2019-results-live-kerala-udf-ldf-congress-bjp-cpm

കേരളമാകെ യുഡിഎഫ്

Breaking News

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണെൽ ആദ്യ ഘട്ടം കഴിഞ്ഞപ്പോൾ കേരളത്തിൽ യുഡിഎഫിന് ശക്തമായ മുന്നേറ്റം. 20 സീറ്റുകളിലും യുഡിഎഫ് ലീഡ് ചെയ്യുകയാണ്.തിരുവന്തപുരത്ത് തുടക്കത്തിൽ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ലീഡ്
ചെയ്തിരുന്നെങ്കിലും പിന്നീട് ശശി തരൂർ തിരിച്ചു പിടിച്ചു.സംസ്ഥാനത്ത് 29 ഇടത്തായി 140 കേന്ദ്രങ്ങളിലാണ് ഇന്ന് വോട്ടെണ്ണല്‍ നടക്കുന്നത്. രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചു.

ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പ് നടന്നത്. ഏപ്രിൽ 23ന് നടന്ന മൂന്നാം ഘട്ടത്തിലാണ് കേരളം പോളിങ് സ്റ്റേഷനിലെത്തിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ
അന്തിമക്കണക്ക് പ്രകാരം കേരളത്തിലെ പോളിങ് 77.67 ശതമാനമാണ്. 2.62 കോടി വോട്ടർമാരിൽ 2.03 കോടിയും വോട്ടുചെയ്തു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാം പോളിങ്ങാണിത്. 1989-നു ശേഷം ഇതാദ്യമായണ് പോളിങ് ശതമാനം ഇത്രത്തോളം ഉയരുന്നത്.

READ  തര്‍ക്കം വന്നാല്‍ വിവിപാറ്റിന്റെ എണ്ണമാകും കണക്കിലെടുക്കുക: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍