കേരളത്തിൽ യുഡിഎഫ് തരംഗം

Featured Kerala Politics

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് എക്സിറ്റ് പോൾ ഫലം. അഞ്ച് സർവ്വേകളിലാണ് കേരളത്തിൽ യുഡിഎഫ് അനുകൂല തരംഗമാണെന്ന് പ്രവചിച്ചിരിക്കുന്നത്. 20ൽ 15 മുതൽ 16 സീറ്റ് വരെ യുഡിഎഫ് നേടുമെന്നാണ് പ്രവചനം. മൂന്നു മുതൽ അഞ്ച് വരെ സീറ്റുകൾ എൽഡിഎഫിന് ലഭിക്leകുമെന്നും ബിജെപി അക്കൗണ്ട് തുറക്കുമെന്നും എക്സിറ്റ് പോൾ ഫലം ചൂണ്ടിക്കാട്ടുന്നു.

നാല് സർവ്വേകളിലാണ് ബിജെപി അക്കൗണ്ട് തുറക്കുമെന്ന പ്രവചനമുള്ളത്. ടൈംസ് നൗ സർവ്വേപ്രകാരം 15 സീറ്റ് യുഡിഎഫിനും എൽഡിഎഫിന് നാല് സീറ്റുകളും ബിജെപിക്ക് ഒരു സീറ്റ് ലഭിക്കുമെന്നുമാണ് പ്രവചിച്ചിരിക്കുന്നത്.

അതേസമയം കേരളത്തിൽ എൽഡിഎഫിന് മുൻതൂക്കം നേടുമെന്ന് ന്യൂസ് 18 സർവ്വേ പറയുന്നു. 11-18 സീറ്റുകൾ എൽഡിഎഫ് നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. യുഡിഎഫിന് 7-9 സീറ്റുകൾ യുഡിഎഫിന് ലഭിക്കുമെന്നും ന്യൂസ് 18 പ്രവചിച്ചിരിക്കുന്നു.

ഇന്ത്യാ ടുഡെ, ന്യൂസ് 18, ടൈംസ് നൗ സർവ്വേകളിൽ ബിജെപിക്ക് ഒരു സീറ്റ് ലഭിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. നിലവിലെ സർവ്വേ അനുസരിച്ച് സിപിഎം ശക്തികേന്ദ്രങ്ങളിലടക്കം വോട്ട് ചോർച്ചയുണ്ടായേക്കുമെന്ന സൂചനയാണ് എക്സിറ്റ് പോൾ ഫലം നൽകുന്നത്.

See also  പ്രധാനമന്ത്രി നരേന്ദ്രമോദി ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.