വി മുരളീധരന്‍ വിദേശകാര്യ സഹമന്ത്രി

Breaking News Featured

നരേന്ദ്രമോദി മന്ത്രിസഭയിൽ വി. മുരളീധരന് വിദേശകാര്യ-പാർലമെന്ററി കാര്യ സഹമന്ത്രി സ്ഥാനം. മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാംഗമാണ് അറുപതുകാരനായ മുരളീധരൻ. മുൻവിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറാണ് വിദേശകാര്യ വകുപ്പിന്റെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രി. പ്രഹ്ളാദ് ജോഷിയാണ് പാർലമെന്ററി കാര്യ മന്ത്രി. മുമ്പ് കേരളത്തിൽനിന്നുള്ള എം.പിമാരായ ഇ അഹമ്മദും ശശി തരൂരും യു.പി.എ സർക്കാരിൽ വിദേശകാര്യ സഹമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്. കൂടാതെ യു.പി.എ സർക്കാരിൽ വയലാർ രവി ക്യാബിനറ്റ് പദവിയോടെ പ്രവാസിക്ഷേമ വകുപ്പു കെകാര്യം ചെയ്തിട്ടുണ്ട്. ആദ്യമായി കേന്ദ്രമന്ത്രിസഭാംഗമാകുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള സ്ഥാനമാണ് വിദേശകാര്യ സഹമന്ത്രിയുടേത്. പ്രവാസിക്ഷേമ മന്ത്രാലയയത്തിന്റെ ചുമതലയാകും മുരളീധരന് ലഭിക്കുകയെന്നാണ് സൂചന.

പ്രതിപക്ഷം ഉൾപ്പെടെയുള്ള കക്ഷികളുമായി നല്ല ബന്ധം സൂക്ഷിക്കേണ്ടതും പാർലമെന്റിന്റെ നടത്തിപ്പ് നല്ലരീതിയിൽ മുന്നോട്ടു കൊണ്ടു പോകേണ്ടതും പാർലമെന്ററി കാര്യ വകുപ്പിന്റെ ഉത്തരവാദിത്തമാണ്. നിലവിൽ മോദി സർക്കാരിൽ അംഗമായുള്ള ഏക മലയാളിയാണ് മുരളീധരൻ. ഒന്നാം മോദി സർക്കാരിൽ അൽഫോൺസ് കണ്ണന്താനത്തിന് ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല ലഭിച്ചിരുന്നു.

See also  തൃശൂര്‍പൂരത്തിന്‌ ആചാരത്തികവോടെ കൊടിയിറക്കം; അടുത്തവര്‍ഷം കാണാമെന്ന വിട ചൊല്ലലോടെ തൃശൂരിനു പുതിയ പൂരക്കലണ്ടറായി...