സർക്കാരും എസ്.ഡി.പി.ഐ.യും ചേർന്ന് നൗഷാദ് വധക്കേസ് അട്ടിമറിക്കുന്നു- വി.ഡി. സതീശൻ

Kerala Thrissur

ചാവക്കാട്:കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദ് വധക്കേസ് സർക്കാരും എസ്.ഡി.പി.ഐ.യും പോലീസും ചേർന്ന് അട്ടിമറിക്കുകയാണെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ പറഞ്ഞു.
നൗഷാദ് വധം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ രണ്ടാംഘട്ട പോലീസ് സ്‌റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൗഷാദ് വധക്കേസിലെ പ്രതികളായ എസ്.ഡി.പി.ഐ.പ്രവർത്തകർക്ക് ജാമ്യം കിട്ടാൻ കാരണം എസ്.ഡി.പി.ഐയും സി.പി.എമ്മും പോലീസും തമ്മിലുള്ള ഗൂഢമായ ബന്ധമാണ്.

പ്രതികൾക്ക് ജാമ്യം കിട്ടുന്ന രീതിയിൽ സി.പി.എം. മുൻ ലോക്കൽ സെക്രട്ടറിയായ പബ്ലിക്ക് പ്രോസിക്യൂട്ടർ പ്രവർത്തിച്ചെന്നും സതീശൻ ആരോപിച്ചു.

ബ്ലോക്ക് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ അധ്യക്ഷനായി. നേതാക്കളായ സി. മുസ്താഖലി, ജോസഫ് ചാലിശ്ശേരി, ജോസ് വള്ളൂർ, എം.വി. ഹൈദരാലി, പി. യതീന്ദ്രദാസ്, കെ.ഡി. വീരമണി, വി. വേണുഗോപാൽ, കെ.വി. ഷാനവാസ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

See also  വർണ്ണ കാഴ്ചയൊരുക്കി കുടമാറ്റം; മത്സരിച്ച് തിരുവമ്പാടിയും പാറമേക്കാവും