സംസ്ഥാന വോളിബോള്‍ താരം ജെഎസ് ശ്രീറാം ബൈക്ക് അപകടത്തില്‍ മരിച്ചു

Kerala Top News

കൊല്ലം: സംസ്ഥാന വോളിബോള്‍ താരം ജെഎസ് ശ്രീറാം(23) ബൈക്ക് അപകടത്തില്‍ മരിച്ചു. വെഞ്ഞാറമ്മൂട് നടന്ന വോളിബോള്‍ മത്സരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അപകടം സംഭവിച്ചത്.
ചടയമംഗലം ജടായു ജംഗ്ഷനില്‍ വെച്ച് ശ്രീറാം സഞ്ചരിച്ച ബൈക്കും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിക്കുകയായിരുന്നു. നിലമേല്‍ എന്‍എസ്എസ് കോളേജ് മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിയായിരുന്നു. വെട്ടിക്കവല ഗുരുപുഷ്പം ജയറാമിന്റേയും ശ്രീലേഖയുടേയും മകനാണ്. സഹോദരന്‍: ശിവറാം.

See also  കേരളത്തില്‍ കാലവര്‍ഷം എത്താന്‍ അഞ്ചു ദിവസം വൈകും