ജയിലില്‍ പോകേണ്ടി വന്നാലും പൗരത്വ നിയമം ബംഗാളില്‍ നടപ്പാക്കില്ലെന്ന് മമത ബാനര്‍ജി

National Top News

ബംഗാൾ: ജയിലില്‍ പേകേണ്ടി വന്നാലും പൗരത്വ നിയമവും ദേശീയ പൗരത്വ പട്ടികയും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിക്ക് ഇക്കാര്യം സംസ്ഥാനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാകില്ലെന്നും മമത ബാനര്‍ജി പറഞ്ഞു.നിയമത്തിനെതിരെ ബംഗാളില്‍ വന്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു. പുതിയ പൗരത്വ നിയമം രാജ്യത്തെ വിഭജിക്കുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി.

അതിനിടെ പൗരത്വ ബില്ലിനെതിരായ പ്രതിഷേധം ബംഗാളിലും ശക്തമായി. വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രക്ഷോഭകര്‍ തീയിട്ടു. മുര്‍ഷിദാബാദ് ജില്ലയിലുള്ള റെയില്‍വേ സ്റ്റേഷനാണ് വെള്ളിയാഴ്ച വൈകിട്ടോടെ പ്രതിഷേധക്കാര്‍ തീയിട്ടത്. റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിനും മൂന്ന് നില കെട്ടിടത്തിനുമാണ് തീയിട്ടത്. തടയാന്‍ ശ്രമിച്ച റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ മര്‍ദിക്കുകയും ചെയ്തു.

See also  രാജ്യത്തെ നിയമവാഴ്ച തകര്‍ന്നപ്പോഴും മോദി നിശബ്ദനെന്ന് രാഹുല്‍ഗാന്ധി