തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണലിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.സംസ്ഥാനത്താകെ 140 അഡീഷണല്‍ റിട്ടേണിങ് ഓഫീസര്‍മാരെ നിയോഗിച്ചതായി ടിക്കാറാം മീണ അറിയിച്ചു. വോട്ടെണ്ണല്‍ അതിവേഗംപൂര്ത്തിയാക്കാന് ഇത് സഹായിക്കും. വേഗതയേക്കാള്‍ കൃത്യതയ്ക്കാണ് പ്രാധാന്യം നല്‍കുക എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സേനയ്ക്കായിരിക്കും സുരക്ഷാ ചുമതല. കേരള പൊലീസിനെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കില്ല എന്നും ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വോട്ടിങ് യന്ത്രങ്ങളിലെയും വിവിപാറ്റ് രസീതുകളിലെയും എണ്ണത്തില്‍ എന്തെങ്കിലും തര്‍ക്കം വന്നാല്‍ വിവിപാറ്റുകളുടെ എണ്ണമായിരിക്കും അന്തിമമായി കണക്കിലെടുക്കുക. ഇത് സ്ഥാനാര്‍ഥിക്ക് അംഗീകരിക്കേണ്ടി വരുമെന്നും
ടിക്കാറാം മീണ പറഞ്ഞു. മോക്ക് പോളിങ് ഡാറ്റ നീക്കം ചെയ്യാത്ത ഇവിഎമ്മുകള്‍ അവസാനം മാത്രമേ എണ്ണൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഴ് ഇവിഎമ്മുകളിലാണ് മോക്ക് ഡാറ്റ നീക്കം ചെയ്യാതിരുന്നത്.
ഒരു മാസത്തെ കാത്തിരിപ്പിന് ശേഷമാണ് കേരളത്തില്‍ ഫലം അറിയാന്‍ പോകുന്നത്. ഏപ്രില്‍ 23 നായിരുന്നു കേരളത്തില്‍ 20 ലോക്സഭാ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്ത് 29 ഇടത്തായി 140 കേന്ദ്രങ്ങളിലാണ് നാളെ വോട്ടെണ്ണല്‍ നടക്കുക. രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. അതിനു ശേഷം സര്‍വീസ് വോട്ടുകളുടെ സ്കാനിങ് ആരംഭിക്കും. വോട്ടിങ് യന്ത്രങ്ങളിലെ വോട്ട് രാവിലെ 8.30 മുതല്‍ എണ്ണി തുടങ്ങും. എട്ട് മണിക്ക് ശേഷം ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ എണ്ണില്ല. എട്ടരയോടെ ആദ്യ ഫലസൂചനകള്‍ ലഭിക്കാന്‍ തുടങ്ങും.

കേന്ദ്ര സേനയ്ക്കായിരിക്കും സുരക്ഷാ ചുമതല. കേരള പൊലീസിനെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കില്ല എന്നും ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വോട്ടിങ് യന്ത്രങ്ങളിലെയും വിവിപാറ്റ് രസീതുകളിലെയും എണ്ണത്തില്‍ എന്തെങ്കിലും തര്‍ക്കം വന്നാല്‍ വിവിപാറ്റുകളുടെ എണ്ണമായിരിക്കും അന്തിമമായി കണക്കിലെടുക്കുക. ഇത് സ്ഥാനാര്‍ഥിക്ക് അംഗീകരിക്കേണ്ടി വരുമെന്നും ടിക്കാറാം മീണ പറഞ്ഞു. മോക്ക് പോളിങ് ഡാറ്റ നീക്കം ചെയ്യാത്ത ഇവിഎമ്മുകള്‍ അവസാനം മാത്രമേ എണ്ണൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഴ് ഇവിഎമ്മുകളിലാണ് മോക്ക് ഡാറ്റ നീക്കം ചെയ്യാതിരുന്നത്.