തൃശ്ശൂരില്‍ 25000 വോട്ടിന് യുഡിഎഫ് ജയിക്കും!! സുരേഷ് ഗോപി മൂന്നാം സ്ഥാനത്തെത്തും: പ്രതാപന്‍

Breaking News Politics Thrissur

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി യോഗത്തില്‍ തൃശ്ശൂരിലെ ജയസാധ്യതയെ കുറിച്ച് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപന്‍ സംശയം പ്രകടിപ്പിച്ചിരുന്നു. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിന് തിരിച്ചടിയായെന്ന നിലയിലായിരുന്നു പ്രതാപന്‍റെ ആശങ്ക പ്രകടിപ്പിച്ചത് എന്നായിരുന്നു വാര്‍ത്ത. ഇത് യുഡിഎഫ് ക്യാമ്പില്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തു.

എന്നാല്‍ യുഡിഎഫിന്‍റെ വിജയ പ്രതീക്ഷയില്‍ യാതൊരു ആശങ്കയുമില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പ്രതാപന്‍. മാധ്യമങ്ങള്‍ തെറ്റായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വാര്‍ത്ത നല്‍കിയതെന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞു. വിശദാംശങ്ങളിലേക്ക്

രാഹുലിന്‍റെ വരവ്

രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെയാണ് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലും ട്വിസ്റ്റ് സംഭവിച്ചത്. ബിഡിജെഎസ് നേതാവായ തുഷാര്‍ വെള്ളപ്പാള്ളി ഇതോടെ വയനാട്ടിലേക്ക് മാറുകയും സുരേഷ് ഗോപി തൃശ്ശൂരില്‍ സ്ഥാനാര്‍ത്ഥിയായി എത്തുകയും ചെയ്തു.

മുന്നേറ്റം ഉണ്ടാക്കിയെന്ന്

എന്നാല്‍ അവസാന നിമിഷമാണ് സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതെങ്കിലും വിചാരിക്കാത്ത അടിയൊഴുക്കുകള്‍ മണ്ഡലത്തില്‍ ഉണ്ടായി എന്നായിരുന്നു കഴിഞ്ഞ ദിവസം പ്രതാപന്‍ യോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ചത്.

ഹിന്ദു വോട്ടുകള്‍

ഹിന്ദു വോട്ടുകള്‍ പ്രത്യേകിച്ച് നായര്‍ വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകാന്‍ സാധ്യത ഏറി, അങ്ങനെയങ്കില്‍ അത് യുഡിഎഫിന് തിരിച്ചടിയാണ്. തൃശൂരില്‍ നിന്ന് നെഗറ്റീവ് ഫലവും പ്രതീക്ഷിക്കണമെന്നും പ്രതാപന്‍ യോഗത്തെ അറിയിക്കുകയും ചെയ്തു.

ശക്തമായ പ്രവര്‍ത്തനം

സുരേഷ് ഗോപിക്കായി ശക്തമായ പ്രവര്‍ത്തനമാണ് മണ്ഡലത്തില്‍ ആര്‍എസ്എസിന്‍റെ നേതൃത്വത്തില്‍ നടന്നതെന്നും വലിയതോതില്‍ ഹിന്ദുവോട്ടുകളുടെ ഏകീകരണം ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ടെന്നും പരമ്പരാഗതമായി യുഡിഎഫിന് ലഭിക്കുന്ന വോട്ടുകളടക്കം ചോര്‍ന്നെന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മികച്ച മുന്നേറ്റം

എന്നാല്‍ മാധ്യമ വാര്‍ത്തകള്‍ എല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ് പ്രതാപന്‍. മണ്ഡലത്തില്‍ ഇരുപത്തി അയ്യായിരത്തിലേറെ വോട്ടുകള്‍ യുഡിഎഫ് നേടുമെന്ന് പ്രതാപന്‍ പറഞ്ഞു. തൃശ്ശൂരില്‍ ഇത്തവണ മികച്ച മുന്നേറ്റമാണ് യുഡിഎഫ് ഉണ്ടാക്കുകയെന്നും പ്രതാപന്‍ പറഞ്ഞു.

മൂന്ന് മണ്ഡലങ്ങളിലും

ജില്ലയിലെ മൂന്ന് പാര്‍ലമെന്‍റ് മണ്ഡലങ്ങളില്‍ യുഡിഎഫ് നേട്ടം കൊയ്യും. ആലത്തൂരില്‍ അത്ഭുദകരമായ വിജയമായിരിക്കും ഉണ്ടാകുകയെന്നും ടിഎന്‍ പ്രതാപന്‍ വ്യക്തമാക്കി. അതേസമയം സംസ്ഥാനത്തെ 20 സീറ്റിലും യുഡിഎഫ് വിജയം നേടുമെന്ന് കെപിസിസി യോഗത്തിന് ശേഷം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു.

See also  ആരു ജയിക്കുമെന്ന ആകാംക്ഷയില്‍ തൃശൂര്‍: സുരേഷ്‌ഗോപിയുടെ വരവ് മുന്നണികളുടെയും വോട്ടുകള്‍ വിഭജിച്ചെന്ന്

പ്രതിഫലിച്ചു

കേന്ദ്രത്തിലേയും സംസ്ഥാനത്തിലേയും സര്‍ക്കാരുകള്‍ തങ്ങളെ കൈവിട്ടെന്ന ബോധ്യം ജനത്തിന് ഉണ്ട്. ഇതിനുള്ള മറുപടി തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു.