ഭാരതീയ വിദ്യാനികേതൻ കലോത്സവം: തൃശൂർ ജേതാക്കൾ

Thrissur

കൊടകര:ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 664 പോയിന്റോടെ തൃശൂർ കിരീടം നിലനിർത്തി. കോഴിക്കോട് ജില്ല (615) രണ്ടാം സ്ഥാനവും കോട്ടയം ജില്ല (600) മൂന്നാം സ്ഥാനവും നേടി. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ജനറൽ സെക്രട്ടറി സുന്ദരേശനുണ്ണി മുഖ്യപ്രഭാഷണം നടത്തി. അധ്യക്ഷ സി.എൻ. രാധ സമ്മാനവിതരണം നടത്തി. സരസ്വതി വിദ്യാനികേതൻ വിദ്യാലയ സമിതി പ്രസിഡൻറ് എം. കൃഷ്ണകുമാർ, സ്വാഗതസംഘം ജനറൽ കൺവീനർ കെ. വിജയൻ, കൺവീനർ പി.ജി. ദിലീപ് എന്നിവർ പ്രസംഗിച്ചു.

READ  കഞ്ചാവ് വില്പന; ഏഴുപേര്‍ അറസ്റ്റില്‍