പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി

National Top News

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഹരജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മെഹുവ മൊയ്ത്ര നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് തിടുക്കത്തില്‍ പരിഗണിക്കാന്‍ വിസമ്മതിച്ചത്.
പൗരത്വ ബില്ലിന്റെ നിയമസാധുത ചോദ്യം ചെയ്തായിരുന്നു മെഹുവ മൊയ്ത്രയുടെ ഹരജി. തിങ്കളാഴ്ച ഹരജി പരിഗണിക്കണമെന്നായിരുന്നു മൊയ്ത്രയുടെ ആവശ്യം. ഇത് നിരാകരിച്ച കോടതി സുപ്രീംകോടതി രജിസ്ട്രാര്‍ മുമ്പാകെ ഹരജി സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ബില്ലിനെതിരെ കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. കോണ്‍ഗ്രസും വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്‌.

READ  പാർലമെന്റിലെ ഇരുസഭകളും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു; നിയമം പ്രാബല്യത്തിൽ