ആശുപത്രികളിൽ ഒപികൾ നിശ്ചലമായി
തൃശൂർ : ആരോഗ്യപ്രവർത്തകർക്കുനേരെയുള്ള ആക്രമണങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നടത്തിയ സമരത്തിന്റെ ഭാഗമായി ജില്ലയിലെ സർക്കാർ–- സ്വകാര്യ മേഖലകളിലെ ഡോക്ടർമാർ ഒപി ബഹിഷ്കരിച്ച് 12 മണിക്കൂർ പണിമുടക്കി. ഇതോടെ ആശുപത്രികളുടെ പ്രവർത്തനം താളംതെറ്റി. മുൻകൂട്ടി പ്രഖ്യാപിച്ച പണിമുടക്കായതിനാൽ അത്യാവശ്യരോഗികൾ മാത്രമേ ആശുപത്രികളിൽ എത്തിയിരുന്നുള്ളൂ. ശസ്‌ത്രക്രിയാ വിഭാഗവും…