പുള്ളില്‍ വസന്തമായി വീണ്ടും താമരപ്പൂക്കാലം
തൃശ്ശൂര്‍: പുള്ള് ഗ്രാമത്തിന്റെ ശാലീനതയ്ക്ക് ചാരുതയേറ്റി താമരപാടത്ത് വീണ്ടും താമരപ്പൂക്കള്‍ നിറഞ്ഞു. ചാഴൂര്‍ പഞ്ചായത്തിലെ ആലപ്പാട്-പുള്ള് റോഡിനരികിലുള്ള ആറേക്കറോളം പാടത്താണ് താമരപ്പൂക്കള്‍ വസന്തം തീര്‍ത്തിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് ഇവ ആസ്വദിക്കാന്‍ തോണിയും തോണിക്കാരനും സജ്ജമായിട്ടുണ്ട്. അതിനാല്‍ തന്നെ സേവ് ദ ഡേറ്റ്, പോസ്റ്റ് വെഡ്ഡിങ്ങ് വീഡിയോ ഷൂട്ടൗട്ടുകളുടെ ലൊക്കേഷനുകളിലൊന്നായി മാറിയിരിക്കുകയാണ്…