തൃശൂർ ചെറുതുരുത്തിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തൃശൂർ ചെറുതുരുത്തിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തൃശൂർ: തൃശൂർ ചെറുതുരുത്തിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ചെറുതുരുത്തി സ്വദേശിയും മുട്ടിക്കുളങ്ങര ചിൽഡ്രൻസ് ഹോം സൂപ്രണ്ടുമായ ചിത്ര (48)യെയാണ് ഭർത്താവ് മോഹനൻ കൊല്ലപ്പെടുത്തിയത്.
രണ്ടു വർഷമായി ചിത്രയും മോഹനനും അകന്നു കഴിയുകയായിരുന്നു. വീട്ടിൽവെച്ചുള്ള ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ചിത്രയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുടുബ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ മോഹനനു വേണ്ടി പോലീസ് തിരച്ചിൽ ആരംഭിച്ചു.

See also  റെയിൽപാതയിൽ മരം വീണു, ട്രെയിനുകൾ വൈകും
Kerala Top News