കേന്ദ്രം നടപ്പാക്കുന്നത് ആർഎസ്എസിന്റെ അപകടകരമായ ആശയങ്ങൾ: പിണറായി

കേന്ദ്രം നടപ്പാക്കുന്നത് ആർഎസ്എസിന്റെ അപകടകരമായ ആശയങ്ങൾ: പിണറായി

തിരുവനന്തപുരം: രാജ്യത്തെ മഹാഭൂരിപക്ഷത്തെ രണ്ടാംകിട പൗരന്മാരാക്കാനുള്ള സംഘപരിവാർ അജൻഡയുടെ ഭാഗമാണു പൗരത്വ നിയമം ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ നടപടികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം പ്രത്യേക നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ആർഎസ്എസിന്റെ അപകടകരമായ ആശയങ്ങളാണു കേന്ദ്രം നടപ്പാക്കുന്നത്. ഹിറ്റ്‌ലറുടെ പാതയാണു തങ്ങളുടേതെന്ന് ആർഎസ്എസ് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങൾ ഒന്നുകിൽ ദേശീയവംശത്തിൽ സ്വയം ലയിച്ച് ആ സംസ്കാരം സ്വീകരിക്കണം, അല്ലെങ്കിൽ ദേശീയവംശം അനുവദിക്കുന്ന കാലത്തോളം ദയയിൽ കഴിയുകയും പിന്നെ നാടു വിടുകയും ചെയ്യണം – ഇതാണ് ആർഎസ്എസ് പറയുന്നത്. പട്ടികവിഭാഗങ്ങളെ മനുഷ്യരായിപ്പോലും അവർ കണക്കാക്കുന്നില്ല. ഒന്നിച്ചു നിന്ന് എതിർത്തില്ലെങ്കിൽ ഇത്തരം അജൻഡകൾ ഒന്നൊന്നായി രൂപപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

See also  മെഡിക്കൽ കോളേജിൽ കോവിഡ് രോഗികളുടെ മൃതദേഹം തെറ്റി ബന്ധുക്കൾക്ക് കൈമാറി, രണ്ട് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു.
Kerala