കൊച്ചി: രാഹുൽ ഗാന്ധി നേതൃത്വം കൊടുക്കുന്ന ഭാരതീയ ജോഡോ യാത്ര എറണാകുളം ജില്ലയിൽ എത്തിച്ചേരുമ്പോൾ ജില്ലയിലെ കെ കെ എൻ ടി സി കുടുംബാംഗങ്ങൾ മുഴുവൻ അണിചേരുവാനും യാത്ര വിജയിപ്പിക്കുവാനും തീരുമാനിച്ചു.
കെ കെ എൻ ടി സി ഭവനിൽ വെച്ച് ജില്ലാ പ്രസിഡന്റ് എം എം രാജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ ജോസ് കപ്പിത്താൻ പറമ്പിൽ, കെ.ഡി ഫെലിക്സ്, സലോമി ജോസഫ്, ജെസ്സി ഡേവിസ്,ജില്ലാ ഭാരവാഹികളായ എസ് ബി ചന്ദ്രശേഖര വാരിയർ, വി ഡി ശിവദാസൻ, കെ പി പൗലോസ്, കെ കെ കുമാരൻ, മിനി സെബാസ്റ്റ്യൻ എന്നിവർ സംബന്ധിച്ചു.