പാര്‍ട്ടിക്കൊപ്പം നിന്നിരുന്ന വിശ്വാസികളുടെ വോട്ട് ചോര്‍ന്നുവെന്ന് സിപിഎം റിപ്പോര്‍ട്ട്

Featured Kerala Politics

ലോക്സഭാ തിരഞ്ഞെടുപ്പിൽ വിശ്വാസികളുടെ വോട്ട് ചോർന്നെന്ന് സിപിഎം സംസ്ഥാന സമിതി റിപ്പോർട്ട്. പാർട്ടിക്കൊപ്പം നിന്നിരുന്ന വിശ്വാസികൾ തെറ്റിദ്ധരിക്കപ്പെട്ടു. പരമ്പരാഗതമായി പാർട്ടിക്ക് വോട്ടു ചെയ്ത വിശ്വാസികളിൽ ഒരു വിഭാഗത്തിന്റെ വോട്ട് ഇത്തവണ ലഭിച്ചില്ലെന്നും സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ടിൽ ശബരിമലയുടെ പേര് പറയുന്നില്ലെന്നതും ശ്രദ്ധേയമാണ്. മോദി വീണ്ടും അധികാരത്തിൽ വരുമെന്ന പേടിയിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ നല്ലൊരു ശതമാനം വോട്ടുകൾ നഷ്ടമായി എന്നും റിപ്പോർട്ടിലുണ്ട്. തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ളതാണ് റിപ്പോർട്ട്.

റിപ്പോർട്ട് സമിതിയിൽ അവതരിപ്പിച്ചെങ്കിലും ഇതുസംബന്ധിച്ച ചർച്ചകൾ തുടങ്ങിയിട്ടില്ല. ചർച്ചകളിലാകും വിമർശനങ്ങളും മറ്റും ഉയർന്ന് വരിക. ശബരിമല വിഷയം തിരഞ്ഞെടുപ്പ് തോൽവിയെ ബാധിച്ചിട്ടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമുള്ളത്.

READ  നടത്തറ നാട്ടുൽസവത്തിൽ ജലനിധി സ്റ്റാളിൽ സൗജന്യ കുടിവെള്ള വിതരണം