ഇനി മഹാസഖ്യം; മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറേ മുഖ്യമന്ത്രിയാകുമെന്ന് സൂചന

National Top News

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചതിന് പിന്നാലെ ഉദ്ധവ് താക്കറേ മുഖ്യമന്ത്രിയാകുമെന്നു സൂചന. ഇന്ന് വൈകീട്ട് 3.45 ഓടെ മാധ്യമങ്ങൾക്ക് മുന്നിൽവച്ചായിരുന്നു ഫഡ്‌നാവിസിന്റെ രാജി പ്രഖ്യാപനം. ബിജെപിക്ക് ഭൂരിപക്ഷമില്ലെന്ന് ഫഡ്‌നാവിസ് പറഞ്ഞു. ജനങ്ങൾ വോട്ട് ചെയ്തത് ബിജെപിക്കാണെന്നും ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് ഉച്ചയോടെയാണ് ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അജിത് പവാറും രാജിവച്ചത്. നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇതിന് കാത്ത് നിൽക്കാതെയാണ് ഇരുവരുടേയും രാജി.

READ  ജാര്‍ഖണ്ഡില്‍ അധികാരമുറപ്പിച്ച് മഹാസഖ്യം; ബിജെപിക്ക് തിരിച്ചടി; ഹേമന്ത് സോറന്‍ മുഖ്യമന്ത്രി പദത്തിലേക്ക്