ജില്ലാസമ്മേളനം 21-ന്

Thrissur

തൃശൂർ: ഡിഫറൻഡ്‌ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ ജില്ലാസമ്മേളനം ഡിസംബർ 21-ന് രാവിലെ പത്തിന് സാഹിത്യ അക്കാദമിയിൽ നടക്കും. ചീഫ് വിപ്പ് കെ. രാജൻ ഉദ്ഘാടനം ചെയ്യും. ‘ഭിന്നശേഷി അവകാശസംരക്ഷണനിയമം 2016’ എന്ന വിഷയത്തിലെ സെമിനാർ ഡോ. ജി. ഹരികുമാറും യാത്രയയപ്പ് സമ്മേളനം ടി.എൻ. പ്രതാപൻ എം.പി.യും ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം രക്ഷാധികാരിയായി ഫ്രാൻസിസ് ജേക്കബിനെയും കൺവീനറായി ജോൺസൺ മാമ്പ്രക്കാരനെയും തിരഞ്ഞെടുത്തു.

READ  തിരിച്ചടവിന് സാവകാശം നൽകിയില്ല: ജപ്തി ഭീഷണിയെ തുടർന്ന് തൃശൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു