തിരിച്ചടവിന് സാവകാശം നൽകിയില്ല: ജപ്തി ഭീഷണിയെ തുടർന്ന് തൃശൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു

Thrissur Top News

തൃശൂര്‍: ജപ്തി ഭീഷണിയെ തുടര്‍ന്ന് തൃശൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു. തൃശൂർ മരോട്ടിച്ചാൽ സ്വദേശി ഔസേപ്പ് (86 ) ആണ് ആത്മഹത്യ ചെയ്തത്.
മരോട്ടിച്ചാലെ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ നിന്ന് 75000 രൂപ ഔസേപ്പ് കടമെടുത്തിരുന്നു. ജപ്തി നോട്ടീസ് വന്നതിനെ തുടർന്ന് വായ്പ തിരിച്ചടവിന് സാവകാശം തേടിയെങ്കിലും ബാങ്ക് നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ആത്മഹത്യ. കഴിഞ്ഞ രണ്ട് പ്രളയത്തിലും ഔസേപ്പിന്റെ വാഴ കൃഷി നശിച്ചിരുന്നു.

READ  ജില്ലാ സി.ബി.എസ്.ഇ. കലോത്സവം 22 മുതൽ ഇരിങ്ങാലക്കുടയിൽ