കയ്‌പമംഗലം : കമ്പനിക്കടവ് കൂരിക്കുഴി ദേശം ശ്രീ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന് തന്ത്രി സുകുമാരൻ ഞാറയ്ക്കൽ കൊടിയേറ്റി. വിവിധ ദിവസങ്ങളിൽ ഓട്ടൻതുള്ളൽ, വിളക്കെഴുന്നള്ളിപ്പ്, ഗാനമേള, തിരുവാതിരകളി, കോൽക്കളി, രൂപക്കളം, നൃത്തനൃത്യങ്ങൾ എന്നിവ നടക്കും. ഉത്സവ ദിവസമായ 12ന് വൈകിട്ട് 3.30ന് പകൽപ്പൂരം, പറയെടുപ്പ്, വെടിക്കെട്ട്, തായമ്പക, ആറാട്ട് എന്നിവയുണ്ടാകും.