വിദ്യാർത്ഥികളെയും പോലീസിനെയും തടഞ്ഞ ഹർത്താൽ അനുകൂലികൾ അറസ്റ്റിൽ

Kerala

പെരുമ്പടപ്പ്: മാറഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹർത്താൽ അനുകൂലികൾ പരീക്ഷക്കെത്തിയ വിദ്യാർത്ഥികളെ തടഞ്ഞു.
തുടർന്ന് പെരുമ്പടപ്പ് പോലീസ് സ്ഥലത്തെത്തി സ്കൂളിനുമുന്നിൽ തടിച്ചുകൂടിയ പ്രവർത്തകരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരുന്നു. നിർദേശം പ്രവർത്തകർ അവഗണിച്ചതോടെ പോലീസ് അറസ്റ്റുചെയ്തു നീക്കി. ഇതിനിടയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ തട്ടിക്കയറുകയും കൈയേറ്റം നടത്തുകയും ചെയ്ത സംഭവത്തിൽ ഫ്രറ്റേണിറ്റി നേതാക്കൾ ഉൾപ്പെടെ ആറുപേരെ പെരുമ്പടപ്പ് സബ് ഇൻസ്പെക്ടർ ഇ.എ. സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തു. സംഭവത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽകൗൺസിൽ അംഗവും മാറഞ്ചേരി അധികാരിപ്പടി സി.കെ.എം. നഈം (33), പൊന്നാനി മണ്ഡലം കൺവീനർ വെളിയങ്കോട് പഴഞ്ഞി സ്വദേശി സാലിഹ് (29), വിദ്യാർഥികളായ ഷിഹാസ് റഹ്മാൻ (23), മാറഞ്ചേരി പരിച്ചകം സ്വദേശികളായ മുഹമ്മദ് ഹാഷിർ (23), മുഹമ്മദ് ഫബ്സർ (27), മുഹമ്മദ് സാലിഹ് (22) എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

READ  അത് കള്ളകമ്യൂണിസം; കണ്ണൂരിലെ കള്ളവോട്ട് വിവാദത്തില്‍ സനല്‍കുമാര്‍ ശശിധരന്‍