തൃശൂരിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഷോപ്പിങ് ഉത്സവമൊരുങ്ങുന്നു

തൃശൂരിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഷോപ്പിങ് ഉത്സവമൊരുങ്ങുന്നു

Advertisements
Advertisements

തൃശൂർ: കോർപറേഷനും തൃശൂർ ചേംബർ ഓഫ് കോമേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഹാപ്പി ഡേയ്സ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 16 മുതൽ ജനുവരി 15വരെ വിവിധ പരിപാടികളോടെ നടക്കും. കൗതുകങ്ങളുടെയും അത്ഭുതങ്ങളുടെയും കമനീയ കാഴ്ചകളുമായി അന്താരാഷ്ട്ര നിലവാരത്തിലായിരിക്കും ഷോപ്പിങ് ഉത്സവമൊരുക്കുക.

Advertisements

കോവിഡ് തളർത്തിയ വ്യാപാര മേഖലയിലേക്ക് ജനങ്ങളെ ആകർഷിക്കുകയും പുതുമയേറിയ
ഉൽപന്നങ്ങൾ പരിചയപ്പെടുത്തുകയുമാണ് ലക്ഷ്യം. സർക്കാർ സ്ഥാപനങ്ങളെയും വ്യാപാരി സാംസ്കാരിക സംഘടനകളെയും സ്ഥാപനങ്ങളെയും സഹകരിപ്പിച്ചാകും ഫെസ്റ്റിവെലെന്ന് ഹാപ്പി ഡേയ്സ് ചെയർമാനും കോർപറേഷൻ മേയറുമായ വർഗീസും സംഘാടക സമിതി ജനറൽ കൺവീനർ ടി.എസ്. പട്ടാഭിരാമനും വാർത്തസമ്മേളനത്തിൽ പറഞ്ഞു.

Advertisements

ശക്തൻ നഗറിൽ പവലിയൻ എക്സ്പോ, ഉപയോഗശൂന്യമാകുന്ന ഉൽപന്നങ്ങൾ ഉപയോഗിച്ചുള്ളസ്ക്രാപ് ആർട്ട്, ഒരാഴ്ച നീളുന്ന ഫാഷൻ ഷോ, വഞ്ചിക്കുളത്തെ ബോട്ടിങ്, ഫുഡ്സ്ട്രീറ്റ്, അന്താരാഷ്ട്ര താരങ്ങൾ അണിനിരക്കുന്ന ഡ്രംഫെസ്റ്റ്, , സൈക്കിളിങ്, സ്കേറ്റിങ്, ഫുട്ബാൾ മത്സരം എന്നിവ‍യുമുണ്ടാകും. നഗരത്തെ മോടി പിടിപ്പിക്കുകയും സൗന്ദര്യവത്കരിക്കുകയും ചെയ്യുന്നതിനൊപ്പം എല്ലാ ഇടങ്ങളിലും കുടിവെള്ളം സ്ഥിരമായി നൽകുന്ന പദ്ധതിയും ഒരുക്കിയിട്ടുണ്ട്.

Advertisements

തൃശൂർ നഗരവും സ്ഥാപനങ്ങളും വൈദ്യുത ദീപാലംകൃതമാക്കുകയും ചെയ്യും.വളർത്തുമൃഗങ്ങളുടെയും പൂക്കളുടെയും പ്രദർശനം, ഇൻറർനാഷനൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ, അപകട രഹിതമായ ഇലക്ട്രിക്ക് ഫയർ വർക്സ്, ഡി.ജെ മത്സരം, ന്യൂ ഇയർ ദിനത്തിൽ റിമി ടോമിയും സമാപന ദിവസം സംഗീത സംവിധായകൻ ഔസേപ്പച്ചൻ നേതൃത്വം നൽകുന്ന സംഗീത പരിപാടികളും എന്നിവയും നടക്കും. കൂപ്പണുകൾ വഴി നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നേടാനാവും.See also  നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്
Blog Featured Kerala Malayalam Thrissur News Top News