സഹോദരനെ കൊന്ന് കുഴിച്ചുമൂടി.

സഹോദരനെ കൊന്ന് കുഴിച്ചുമൂടി.

Advertisements
Advertisements

തൃശൂർ : തൃശൂര്‍ ചേര്‍പ്പില്‍ യുവാവ് സഹോദരനെ കൊന്നു കുഴിച്ചുമൂടി. മുത്തുള്ളിയാല്‍ സ്വദേശി കെ ജെ ബാബുവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരന്‍ കെ ജെ സാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു കൊലപാതകം.

Advertisements

ചേര്‍പ്പ് മുത്തുള്ളിയാല്‍ തോപ്പിനു സമീപം കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബാബുവിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല ചെയ്തശേഷം മൃതദേഹം കുഴിച്ചിടുകയായിരുന്നു. ജില്ലാ റൂറല്‍ പോലീസ് മേധാവി ഐശ്വര്യ ഡോങ്‌റേയുടെ നേതൃത്വത്തില്‍ പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്ത്.

Advertisements

ഇന്ന് രാവിലെ പശുവിനെ കെട്ടാനായി പോയ ആളാണ് മണ്ണ് ഇളകി കിടക്കുന്നതായും കുറച്ച് ഭാഗത്ത് മണ്ണ് മാറിക്കിടക്കുന്നതായും കണ്ടത്. സംശയം തോന്നിയ നാട്ടുകാര്‍ ചേര്‍ന്ന് മണ്ണ് മാറ്റി നോക്കിയപ്പോള്‍ മണ്ണിനടിയില്‍ ഹോളോ ബ്രിക്‌സ് കട്ടകള്‍ നിരത്തിയതായി കണ്ടെത്തി. കട്ടകള്‍ മാറ്റിനോക്കിയപ്പോഴാണ് മൃതദേഹത്തിന്റെ കൈ കണ്ടത്. ഈ കയ്യില്‍ ബാബു എന്ന് പച്ചകുത്തിയതായും കണ്ടു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍പ്പ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ബാബു സ്ഥിരമായി മദ്യപിച്ചു വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടെന്നും ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നും സാബു പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

Advertisements
See also  തൃശ്ശൂർ സിറ്റി പോലീസിൻറെ സീറോ പോക്‌സോ ക്യാമ്പയിൻ.
Crime Kerala Thrissur News