ഉടൻ ആധാർ-പാൻകാർഡുകൾ ബന്ധിപ്പിക്കുക; ഇല്ലെങ്കിൽ 31ന് ശേഷം അസാധു

ഉടൻ ആധാർ-പാൻകാർഡുകൾ ബന്ധിപ്പിക്കുക; ഇല്ലെങ്കിൽ 31ന് ശേഷം അസാധു

തൃശൂർ: ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ ഡിസംബർ 31ന് ശേഷം അസാധുവാകും. ആകെ 40 കോടി പാന്‍കാര്‍ഡുകളില്‍ 18 കോടി പാന്‍ കാര്‍ഡുകളും ഇത് വരെ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്നാണ് കണക്കുകള്‍. 22 കോടി പാന്‍കാര്‍ഡുകള്‍ മാത്രമാണ് ഇത് വരെ ആധാറുമായി ബന്ധിപ്പിച്ചിട്ടുളളത്. 18 കോടി പാന്‍ കാര്‍ഡുകള്‍ ഇത് വരെ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല. ഡിസംബര്‍ 31ന് ശേഷം ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാക്കാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ തീരുമാനം. നേരത്തെ പല തവണ ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കാന്‍ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. പല തീയതികളും നിശ്ചയിച്ചെങ്കിലും പിന്നീട് അവസാന തീയതി നീട്ടി നല്‍കിയിരുന്നു. WWW.INCOMETAXINDIAEFILING.GOV.IN എന്ന വെബ്സൈറ്റ് വഴിയാണ് ആധാരും പാന്‍ കാര്‍ഡും പരസ്പരം ബന്ധിപ്പിക്കേണ്ടത്.
വെബ്സൈറ്റിലെ ലിങ്ക് ആധാര്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം ആവശ്യമായ വിവരങ്ങള്‍ നല്‍കി നടപടികള്‍ പൂര്‍ത്തിയാക്കാം. കൂടാതെ 567678, 56161 എന്ന നമ്പറുകള്‍ വഴി എംഎംഎസ് മുഖേനയും ബന്ധിപ്പിക്കാവുന്നതാണ് .UIDPAN എന്ന് ടൈപ്പ് ചെയ്ത ശേഷം സ്പേസ് നൽകി ആധാര്‍ നമ്പറും പാന്‍ നമ്പറും രേഖപ്പെടുത്തിയ ശേഷം എസ്എംഎസ് നൽകാം.

See also  സ്വാതന്ത്രത്തിന്റെ 70 വര്‍ഷ ശേഷവും ജനങ്ങളോട് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടുന്നത് അപമാനകരം: മമത ബാനര്‍ജി
Top News