ബിജെപിയേയും അജിത് പവാറിനേയും മഹാരാഷ്ട്ര പാഠം പഠിപ്പിക്കും- ശിവസേന

Politics Top News

മുംബൈ: ബിജെപിയേയും അജിത് പവാറിനേയും മഹാരാഷ്ട്ര പാഠം പഠിപ്പിക്കുമെന്ന് ശിവസേന. ബിജെപിയുമായി കൈകോർത്തതോടെ അജിത് പവാർ നാണം കെട്ട രാഷ്ട്രീയമാണ് കളിക്കുന്നത്. സർജിക്കൽ സ്ട്രൈക്ക് നടത്തി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിജെപി വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെടുമെന്നും ശിവസേന തങ്ങളുടെ മുഖപത്രമായ സാമ്നയിൽ ചൂണ്ടിക്കാട്ടി. അജിത് പവാർ എൻ.സി.പി അധ്യക്ഷനും അമ്മാവനുമായ ശരദ്പവാറിനെപുറകിൽ നിന്ന് കുത്തുകയായിരുന്നു. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിന് മഹാരാഷ്ട്രയിൽ സ്വാധീനം നഷ്ടപ്പെട്ടുവെന്നും സാമ്നയിലെ എഡിറ്റോറിയലിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

READ  ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുളള ആദ്യ യുഡിഎഫ് യോഗം ഇന്ന് ചേരും