മുൻ മന്ത്രി തോമസ് ചാണ്ടി അന്തരിച്ചു

Kerala Top News

കൊച്ചി: മുൻ മന്ത്രിയും കുട്ടനാട് എം.എൽ.എയുമായ തോമസ് ചാണ്ടി (72) അന്തരിച്ചു. എറണാകുളത്തെ വസതിയിൽ ആയിരുന്നു അന്ത്യം. ദീർഘനാളായി അർബുദത്തെ തുടർന്ന് ചികിത്സയിലായിന്നു.
എൻ.സി.പിയുടെ സംസ്ഥാന പ്രസിഡന്റ് ആണ്. പിണറായി മന്ത്രിസഭയിൽ ഗതാഗത വകുപ്പ്മന്ത്രിയായിരുന്നെങ്കിലും കായൽ കയ്യേറ്റ വിവാദത്തെ തുടർന്ന് രാജി വയ്ക്കുകയായിരുന്നു. കോണ്‍ഗ്രസില്‍ നിന്നും ഡിഐസിയിലെത്തിയ തോമസ് ചാണ്ടി പിന്നീട് എന്‍സിപിയിലേക്ക് ചുവടുമാറുകയായിരുന്നു.
മൂന്ന് തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.2006ലാണ് തോമസ് ചാണ്ടി ആദ്യമായി കുട്ടനാട്ടില്‍ നിന്നും നിയമസഭയിലെത്തുന്നത്. രാഷ്ട്രിയപ്രവർത്തകനെന്നതിലുപരി കുവൈത്ത് കേന്ദ്രമാക്കിയുളള പ്രമുഖ വ്യവസായിയുമായിരുന്നു തോമസ് ചാണ്ടി.

READ  ഹർത്താൽ: നിര്‍ബന്ധപൂര്‍വ്വം കടകള്‍ അടപ്പിച്ചാൽ നടപടിയെന്ന് പോലീസ്