യു.ഡി.എഫിന്റെ ജനകീയാടിത്തറ തകര്‍ന്നു – ശ്രേയാംസ് കുമാര്‍

Kerala Politics

തിരുവനന്തപുരം: എം.വി ശ്രേയാംസ് കുമാർ കോഴിക്കോട്: യു.ഡി.എഫിന്റെ ജനകീയാടിത്തറയിൽ കനത്ത വിള്ളൽ ഉണ്ടായി എന്നതിന്റെ തെളിവാണ് അവരുടെ ശക്തികേന്ദ്രമായ കോന്നിയിലും വട്ടിയൂർകാവിലും നേരിടേണ്ടിവന്ന ദയനീയ പരാജയം സൂചിപ്പിക്കുന്നതെന്ന് ലോക്താന്ത്രിക് ജനതാദൾ സംസ്ഥാന അധ്യക്ഷൻ എം.വി ശ്രേയാംസ് കുമാർ. നേരത്തെ പാലായിലും ഇത് വ്യക്തമായതാണ്. ഇടതു മുന്നണിയുടെ മതനിരപേക്ഷ നിലപാടിനൊപ്പമാണ് കേരളമെന്ന് ഫലം വ്യക്തമാക്കുന്നു. ഇടതു സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾക്കുള്ള സ്വീകാര്യതയാണ് വോട്ടർമാരുടെ പ്രതികരണത്തിൽ കാണുന്നത്. മഹാരാഷ്ട്രയിലും ഹരിയാണയിലും നടന്ന തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പി വോട്ട് ബാങ്കിലുണ്ടായ ചോർച്ചയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

READ  അത് കള്ളകമ്യൂണിസം; കണ്ണൂരിലെ കള്ളവോട്ട് വിവാദത്തില്‍ സനല്‍കുമാര്‍ ശശിധരന്‍