റൗണ്ടിൽ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യം വേണം -മനുഷ്യാവകാശ കമ്മിഷൻ

Featured Thrissur

തൃശ്ശൂർ റൗണ്ടിൽ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിന് സ്ഥിരം സംവിധാനമുണ്ടാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ഇതിനുള്ള സൗകര്യമൊരുക്കിനൽകേണ്ടത് ബന്ധപ്പെട്ട അധികാരസ്ഥാപനങ്ങളുടെ ചുമതലയാണെന്ന് കമ്മിഷൻ അംഗം പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. സ്ഥലം കണ്ടെത്തേണ്ട ബാധ്യതയിൽനിന്ന് ഒഴിയാൻ നഗരസഭയ്ക്ക് സാധ്യമല്ല.

ഇക്കാര്യത്തിൽ ബന്ധപ്പെട്ട സെക്രട്ടറി അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. വാടാനപ്പള്ളി സ്വദേശി ജോർജ് ടെന്നി നൽകിയ പരാതിയിലാണ് നടപടി.

READ  പാലിയേക്കര ടോള്‍ പ്ലാസയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം, കണ്ണടച്ച് പോലീസും ജില്ലാ ഭരണകൂടവും