‘ആരോ​ഗ്യം മോശമാകുന്നു’, പ്രഭാസിന് എന്തുപറ്റി?, താരം ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുന്നുവെന്ന് റിപ്പോർട്ട്?

‘ആരോ​ഗ്യം മോശമാകുന്നു’, പ്രഭാസിന് എന്തുപറ്റി?, താരം ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുന്നുവെന്ന് റിപ്പോർട്ട്?

Advertisements
Advertisements

ചിലരുടെ തലവര തന്നെ മാറുന്നത് ചില സിനിമകളോ കഥാപാത്രങ്ങളോ ജീവിതത്തിലേക്ക് വന്ന് കഴിയുമ്പോഴാണ്. അത്തരത്തിൽ ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സീരിസിൽ അഭിനയിച്ച് ഒറ്റയടിക്ക് താരമൂല്യം ഉയർത്തുകയും ലോകത്തെമ്പാടുമായി ആരാ​ധകരെ നേടിയെടുക്കുകയും ചെയ്തവ സൗത്ത് ഇന്ത്യൻ താരമാണ് പ്രഭാസ്.

Advertisements

പക്ഷെ ബാഹുബലിക്ക് ശേഷം അത്രത്തോളം സക്സസ് ഫുള്ളായ ഒരു സിനിമ പ്രേക്ഷകന് സമ്മാനിക്കാൻ പ്രഭാസിന് സാധിച്ചിട്ടില്ലെന്നതാണ് മറ്റൊരു സത്യം. ബാഹുബലിക്ക് ശേഷം പ്രഭാസ് ചെയ്തതെല്ലാം വൻ മുതൽ മുടക്കിൽ പ്രേക്ഷകരിലേക്ക് എത്തിയ ബി​ഗ് ബജറ്റ് സിനിമകളായിരുന്നു.

Advertisements

പക്ഷെ ഒന്നുപോലും വിജയിച്ചില്ല… വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ഇപ്പോൾ പ്രഭാസ് സലാർ, ആദിപുരുഷ്, പ്രോജക്ട്. കെ എന്നീ സിനിമകളിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ പ്രഭാസിന് സുഖമില്ലാത്തതിനാൽ ഇതിന്റെ എല്ലാം ഷൂട്ടിങ് നിർത്തിവെച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഹൈ ടെംപറേച്ചർ കാരണം താരം അവശതയിലായിയെന്നും അതിനാൽ താരം ആശുപത്രിയിൽ ചികിത്സയ്ക്കായി പോയിയെന്നുമാണ് റിപ്പോർട്ടുകൾ വരുന്നത്.

Advertisements

റിപ്പോർട്ടുകൾ അനുസരിച്ച് താരം വിവിധ പ്രോജക്റ്റുകളിൽ മാറി മാറി വർക്ക് ചെയ്യുന്നുണ്ടെന്നും വളരെക്കാലമായി താരത്തിന് കൃത്യമായ ഇടവേളയോ വിശ്രമമോ ലഭിച്ചിട്ടില്ലെന്നും റിപ്പോർ‌ട്ടുകൾ പറയുന്നു. വിശ്രമമില്ലാത്ത ജോലിയും പ്രഭാസിന്റെ ആരോഗ്യനില വഷളാക്കിയതായിരിക്കാം എന്നാണ് സിനിമാ ലോകത്ത് നിന്നും വരുന്ന റിപ്പോർട്ടുകൾ.സുഖം പ്രാപിച്ചതിന് ശേഷം അദ്ദേഹം ജോലിയിൽ തിരിച്ചെത്തിയെന്ന വാർത്ത കേൾക്കാൻ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ജൂൺ 16ന് അദ്ദേഹത്തിന്റെ ആദിപുരുഷിന്റെ റിലീസ് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. ജനുവരി 12ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ അതിന്റെ ടീസറിന് മോശം പ്രതികരണം ലഭിച്ചതിനെ തുടർന്ന് സംവിധായകൻ ഓം റൗട്ട് ചിത്രം പുതുക്കി മാറ്റങ്ങൾ വരുത്താൻ തീരുമാനിക്കുകയായിരുന്നു.

ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ്. ശ്രീരാമനായി പ്രഭാസ് എത്തിയപ്പോൾ സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും വേഷമിട്ടിരിക്കുന്നു. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സലാറിൽ മലയാളികളുടെ അഭിമാനം പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്. പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് സലാർ. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് പ്രേക്ഷകർ ഏറെയാണ്.

Blog Cinema