കാറുകൾ വാടകയ്ക്കെടുത്ത് മറിച്ചുവിൽക്കുന്ന സംഘത്തിലെ പ്രധാനിയെ പിടികൂടി.
വാടകക്കെടുത്ത കാറുകൾ പണയത്തിനെടുത്ത് മറ്റ് സംസ്ഥാനങ്ങളിൽ കൊണ്ടുപോയി മറിച്ചു വിൽക്കുന്ന സംഘത്തിലെ പ്രധാനിയായ പത്തനംതിട്ട വെട്ടിപുറം സ്വദേശി മുരുപ്പേൽ പുത്തൻ വീട്ടിൽ നൗഫലിനെയാണ് വാളയാറിൽ നിന്നും മണ്ണുത്തിപോലീസ് അറസ്റ്റുചെയ്തത്.
പല ആളുകളിൽ നിന്നും റെൻറ് എ കാർ വ്യവസ്ഥയിൽ വാഹനം വാങ്ങി വാഹനം മറ്റു സംസ്ഥാനങ്ങളിലേക്ക് കടത്തികൊണ്ടുപോയി നമ്പർ പ്ളേറ്റ് മാറ്റി മറിച്ച് വിൽക്കുകയോ പൊളിച്ച് വിൽക്കുകയോ ആണ് പ്രതി ചെയ്തിരുന്നത്. പല സ്ഥലങ്ങളിലും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ സൈബർ സെല്ലിൻറെ സഹായത്താൽ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ.ആദിത്യയുടെ നിർദ്ദേശ പ്രകാരം ഒല്ലൂർ അസിസ്റ്റൻറ് പോലീസ് കമ്മീഷണറായ കെ.സി സേതുവിൻെറ നേതൃത്വത്തിലാണ് മണ്ണുത്തി പോലീസ് ഇൻസ്പെക്ടർ എം. ശശീധരൻപിള്ളയും സംഘവും ചേർന്ന വാളയാറിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിക്ക് വടക്കാഞ്ചേരിയ്ക്ക് പുറമെ മണ്ണുത്തി, കുന്ദംകുളം, പാവർട്ടി, കൊടുങ്ങല്ലൂർ തുടങ്ങി സ്റ്റേഷനുകളിൽ കേസുള്ളതാണ്. റിമാൻഡു ചെയ്ത പ്രതിയെ വടക്കാഞ്ചേരി പോലീസ് കസ്റ്റഡിയിൽ വാങ്ങി വടക്കാഞ്ചേരി ഇൻസ്പെക്ടർ മാധവൻകുട്ടിയുടെ നേതൃത്വത്തിൽ കോയമ്പത്തൂർ, ഉക്കടം, വാളയാർ തുടങ്ങി സ്ഥലങ്ങളിൽ കൊണ്ട് പോയി തെളിവെടുപ്പ് നടത്തുകയും ചെയ്തു